ചലച്ചിത്രം

ഉറ്റസുഹൃത്തിന്റെ വേർപാട് താങ്ങാനാവാതെ ലാൽ, ഫാസിലിനെ കണ്ട് വിങ്ങിപ്പൊട്ടി; കെട്ടിപ്പിടിച്ച് ഫഹദ് 

സമകാലിക മലയാളം ഡെസ്ക്

സിദ്ദിഖ്- ലാൽ, ഇതിലും വലിയ ഹിറ്റ് ജോഡികൾ മലയാള സിനിമയിലുണ്ടോ എന്ന് സംശയമാണ്. ഇരുവരും ഒന്നിച്ചാണ് സിനിമയിലേക്ക് ചുവടുവെക്കുന്നത്. ഫാസിലിന്റെ സഹസംവിധായകരായി തുടക്കമിട്ട ഇവർ സിദ്ദിഖ്-ലാൽ എന്ന പേരിൽ സംവിധായകരായി അരങ്ങേറ്റം കുറിച്ചു. നിരവധി സൂപ്പർഹിറ്റുകളാണ് ഇരുവരും ചേർന്ന് സമ്മാനിച്ചത്. വർഷങ്ങൾക്കു ശേഷം ഇരുവരും വേർപിരിഞ്ഞെങ്കിലും ആ സൗഹൃദത്തിന് ‌മാറ്റമുണ്ടായില്ല. ഇപ്പോൾ ലാലിനെ തനിച്ചാക്കി സിദ്ദിഖ് വിടപറഞ്ഞിരിക്കുകയാണ്. 

കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേ‍ഡിയത്തിലേക്ക് സിദ്ദിഖിനെ കൊണ്ടുവന്നപ്പോൾ ലാൽ ഒപ്പമുണ്ടായിരുന്നു. തന്റെ ആത്മസുഹൃത്തിന്റെ ചലനമറ്റ ദേഹത്തിനരികിലായി തകർന്ന മനസുമായി ഇരിക്കുന്ന ലാലിന്റെ ദൃശ്യം വേദനയാവുകയാണ്. സിനിമയിലെ തങ്ങളുടെ ഗുരുവായ ഫാസിലിനെ കണ്ടതോടെ ലാൽ വികാരാധീനനായി. സങ്കടം അടക്കാനാവാതെ ലാൽ പൊട്ടിക്കരഞ്ഞു. 

ലാലിനെ ചേർത്തുപിടിച്ചാണ് ഫാസിൽ ആശ്വസിപ്പിച്ചു. തൊട്ടുപിന്നാലെ എത്തിയ ഫഹദും ലാലിനെ ആശ്വസിപ്പിക്കാൻ ബുദ്ധിമുട്ടി. തൊട്ടുപിന്നാലെ ടൊവിനോ തോമസും ലാലിന് അരികിൽ ആശ്വാസവാക്കുകളുമായി എത്തി. 

മമ്മൂട്ടി, ദുൽഖർ സൽമാൻ, നസ്രിയ, ജയറാം, വിനീത്, മിഥുൻ രമേഷ്, ബീന ആന്റണി, ജോണി ആന്റണി, ബി. ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ സ്റ്റേഡിയത്തിൽ എത്തി സിദ്ദിഖിന് ആദരാഞ്ജലി അർപ്പിച്ചു. പൊതുദർശനത്തിനുശേഷം മൃതദേഹം കാക്കനാട് പള്ളിക്കരയിലെ വീട്ടിലേക്കു കൊണ്ടുപോകും. വൈകിട്ട് ആറിന് എറണാകുളം സെൻട്രൽ ജുമാ മസ്ജിദിൽ കബറടക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും'- എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

ആദ്യം മഴ, ഇടി മുഴങ്ങി കോഹ്‌ലിയുടെ ബാറ്റില്‍! പഞ്ചാബിന് കൂറ്റന്‍ ലക്ഷ്യം

'സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 15 ലക്ഷം ഫയല്‍'; അടിസ്ഥാന രഹിതമെന്ന് സര്‍ക്കാര്‍

കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കും?

ഒന്നിന് 50 രൂപ; പിടിച്ചെടുത്തത് 40,000 സിം കാര്‍ഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍, ബയോ മെട്രിക് സ്‌കാനറുകള്‍; ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍