ചലച്ചിത്രം

'സാറിനും എന്നോട് ദേഷ്യമുണ്ടോ?' ബീസ്റ്റ് റിലീസിന് ശേഷം വിജയ്‌യോട് നെൽസൻ ചോദിച്ചു, ഇതായിരുന്നു മറുപടി

സമകാലിക മലയാളം ഡെസ്ക്

വിജയ്‌യെ നായകനാക്കി ഒരുക്കിയ ബീസ്റ്റിന് പിന്നാലെ വൻ വിമർശനമാണ് നെൽസന് നേരെ ഉയർന്നത്. രജനീകാന്ത് ജയിലറിന് ഡേറ്റ് കൊടുത്തതുവരെ പലരും ചോദ്യം ചെയ്തു. എന്നാൽ അന്ന് വിമർശിച്ചവർവരെ നെൽസനെ ഇപ്പോൾ പ്രശംസിക്കുകയാണ് . ജയിലർ വൻ അഭിപ്രായം നേടി മുന്നേറുകയാണ്. ഇപ്പോൾ ബീസ്റ്റിന്റെ പരാജയത്തിന് ശേഷം വിജയ്‍യോട് സംസാരിച്ചതിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. 

തന്നോട് ദേഷ്യമുണ്ടോ എന്ന് വിജയ്‌യോട് ചോദിച്ചു എന്നാണ് നെൽസൻ പറയുന്നത്. 'സർ, നിങ്ങൾക്കും എന്നോട് ദേഷ്യമുണ്ടോ' എന്ന് ഒരുതവണ ഞാൻ അദ്ദേഹത്തോടു ചോദിച്ചു. 'ഞാനെന്തിന് നിന്നോട് ദേഷ്യപ്പെടണം' എന്നാണ് അദ്ദേഹം എന്നോട് തിരിച്ചു ചോദിച്ചത്. പടത്തിന് സമ്മിശ്ര പ്രതികരണമാണ് വരുന്നത്. അതുകൊണ്ട് ചോദിച്ചതാണെന്ന് പറഞ്ഞു. ഇത് കേട്ട് സർ ഒന്നും മിണ്ടാതെ പോയി. അതിനുശേഷം എന്നെ വിളിച്ചു വരുത്തി അദ്ദേഹം പറഞ്ഞു, ‘‘എനിക്കും നിനക്കും ഇടയിലുള്ള അടുപ്പം ഒരു പടം മാത്രമാണോ? എന്നോട് ഇങ്ങനെ ചോദിച്ചതിൽ ഒരുപാട് വിഷമമുണ്ട്’’ എന്ന് അ​ദ്ദേഹം പറഞ്ഞു. അങ്ങനെയല്ല സർ, കുറേപേർ ഇങ്ങനെയൊക്കെ പറയുന്നു, അതുകൊണ്ട് ചോദിച്ചതാണെന്ന് പറഞ്ഞു. ‘‘അത് വേറെ, ഇതു വേറെ. ഇത് ശരിയായില്ലെങ്കിൽ വേറൊരു സിനിമ ചെയ്യും’’ അതായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.- ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ നെൽസൻ പറഞ്ഞു. 

‘ജയിലർ’ സിനിമയ്ക്ക് മികച്ച പ്രതികരണങ്ങൾ ലഭിച്ചപ്പോൾ വിജയ് അഭിനന്ദിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ജയിലർ’ തുടങ്ങിയത് മുതൽ ഇപ്പോൾ വരെ മെസേജ് അയക്കാറുണ്ട്. സിനിമയ്ക്ക് തിയേറ്ററുകളിൽ മികച്ച പ്രതികരണം വന്ന ഉടനെ അദ്ദേഹം ’’അഭിനന്ദനങ്ങൾ, നിന്നെ ഓർത്ത് ഒരുപാട് സന്തോഷിക്കുന്നു’’ എന്ന് മെസേജ് അയച്ചിരുന്നു. ഇതൊന്നും പുറത്ത് ആര്‍ക്കുമറിയില്ല‘, നെൽസൻ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചികിത്സ പിഴവ് പരാതികളിൽ ഇടപെട്ട് ആരോ​ഗ്യ മന്ത്രി; ഉന്നതതല യോ​ഗം നാളെ

മിണ്ടാപ്രാണിയോട് ക്രൂരത; പുന്നയൂർക്കുളത്ത് പറമ്പിൽ കെട്ടിയിട്ടിരുന്ന പോത്തിന്റെ വാൽ മുറിച്ചു

വീടിന്റെ അകത്തും മുറ്റത്തും അമിത വൈദ്യുതി പ്രവാഹം; ഒന്നര വയസ്സുകാരന് പൊള്ളലേറ്റു, കെഎസ്ഇബി അന്വേഷണം

യുവതിയെക്കൊണ്ട് ഛര്‍ദി തുടപ്പിച്ചു, കോട്ടയത്തെ ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം

യൂറോ കപ്പിനു ശേഷം കളി നിർത്തും; ഫുട്ബോളില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ജർമനിയുടെ ടോണി ക്രൂസ്