ചലച്ചിത്രം

സുബി ഇല്ലാത്ത പിറന്നാൾ, പ്രിയപ്പെട്ടവളുടെ ഓർമകളിൽ കണ്ണീരണിഞ്ഞ് കുടുംബം: വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ടി സുബിയുടെ അപ്രതീക്ഷിത വിയോ​ഗം കേരളക്കരയെ ഒന്നാകെ വേദനയിലാഴ്ത്തിയിരുന്നു. ഇപ്പോഴും ആ വേദനയെ മറികടക്കാൻ സുബിയുടെ കുടുംബത്തിനായിട്ടില്ല. കഴിഞ്ഞ ദിവസം സുബിയുടെ ജന്മദിനമായിരുന്നു. സുബി ഇല്ലാത്ത ആദ്യത്തെ ജന്മദിനം കുടുംബവും സുഹൃത്തുക്കളും ചേർന്ന് ആഘോഷിച്ചിരിക്കുകയാണ്. സുബിയുടെ യൂട്യൂബ് ചാനലിലൂടെയാണ് പിറന്നാൾ ആഘോഷത്തിന്റെ വിഡിയോ പ്രേക്ഷകർക്കായി പങ്കുവച്ചത്. 

സുബിയുടെ അച്ഛനും അമ്മയും സഹോദരനും മറ്റ് കുടുംബാം​ഗങ്ങൾക്കുമൊപ്പം സുഹൃത്ത് കലാഭവൻ രാഹുലും പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തു. സുബി നമ്മോടൊപ്പമില്ല, എങ്കിലും ഇവിടെ എവിടെയൊക്കെയോ ഉള്ളതുപോലെയാണ് തോന്നുന്നത്. നമ്മളിൽ നിന്നും അകന്നുപോയതായി തോന്നുന്നില്ല. സുബിക്ക് മറ്റുള്ളവരുടെ സന്തോഷമായിരുന്നു വലുത്. വേറെ എവിടെയങ്കിലും ഇരുന്ന് സുബി ഇത് കാണുന്നുണ്ടാകും. സുബിയുടെ ഓർമകൾ ഇപ്പോഴും നമുക്കൊപ്പമുണ്ട്. വിഷമമുണ്ട്. - കലാഭവൻ രാഹുൽ പറഞ്ഞു. കണ്ണീരോടെയാണ് സുബിയുടെ അമ്മ രാഹുലിന്റെ വാക്കുകൾ കേട്ടത്. 

കേക്ക് മുറിച്ചാണ് പിറന്നാൾ ആഘോഷമാക്കിയത്. എല്ലാ പിറന്നാളിനും കേക്ക് കട്ട് ചെയ്യുന്നത് ചേച്ചിക്ക് ഇഷ്ടമായിരുന്നെന്ന് സഹോദരി പറഞ്ഞു. ആരുടെ പിറന്നാളാണെങ്കിലും കേക്ക് കട്ട് ചെയ്യണമെന്നത് നിർബന്ധമായിരുന്നു. ചേച്ചി ഇത് കാണുന്നുണ്ടാകുമെന്നാണ് വിശ്വസിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. 

കഴിഞ്ഞ ഫെബ്രുവരി 22 നാണ് കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് സുബി വിടപറയുന്നത്. കരള്‍ മാറ്റിവയ്ക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാകുന്നതിനിടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കൊച്ചിൻ കലാഭവനിലൂടെ മിമിക്രിയിൽ തിളങ്ങിയ സുബി, ‘സിനിമാല’ എന്ന ഹാസ്യ പരിപാടിയിലൂടെയാണ് ടെലിവിഷനിൽ ശ്രദ്ധിക്കപ്പെട്ടത്. ടിവി അവതാരക എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടു. കനകസിംഹാസനം, പഞ്ചവർണതത്ത, ഡ്രാമ, 101 വെഡ്ഡിങ്, എൽസമ്മ എന്ന ആൺകുട്ടി തുടങ്ങിയ നിരവധി സിനിമകളിലും വേഷമിട്ടു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും'- എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

ആദ്യം മഴ, ഇടി മുഴങ്ങി കോഹ്‌ലിയുടെ ബാറ്റില്‍! പഞ്ചാബിന് കൂറ്റന്‍ ലക്ഷ്യം

'സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 15 ലക്ഷം ഫയല്‍'; അടിസ്ഥാന രഹിതമെന്ന് സര്‍ക്കാര്‍

കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കും?

ഒന്നിന് 50 രൂപ; പിടിച്ചെടുത്തത് 40,000 സിം കാര്‍ഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍, ബയോ മെട്രിക് സ്‌കാനറുകള്‍; ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍