ചലച്ചിത്രം

എലിസബത്ത് തങ്കമാണ്, ഇപ്പോൾ എന്റെ കൂടെയില്ല: ആരാധകർക്ക് മറുപടിയുമായി ബാല

സമകാലിക മലയാളം ഡെസ്ക്

ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ബാല. കരൾ രോ​ഗത്തെ മറികടന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്നിരിക്കുകയാണ് താരം. പലപ്പോഴും താരത്തിന്റെ വ്യക്തി ജീവിതം സോഷ്യൽ മീഡിയയിൽ നിറയാറുണ്ട്. അടുത്തിടെ ആരാധകർക്കിടയിൽ ചർച്ചയാവുന്നത് താരത്തിന്റെ വിവാഹജീവിതമാണ്. 

ഭാര്യ എലിസബത്തുമായി താരം വേർപിരിഞ്ഞു എന്ന തരത്തിലുള്ള വാർത്തകളാണ് പ്രചരിക്കുന്നത്. ബാല പോസ്റ്റ് ചെയ്യുന്ന വിഡിയോകളിലെ എലിസബത്തിന്റെ അസാന്നിധ്യമാണ് ഇത്തരം ചർച്ചകൾക്ക് കാരണമായത്. പല ആരാധകരും എലിസബത്ത് എവിടെയെന്ന് തിരക്കിക്കൊണ്ട് കമന്റുകൾ പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോൾ ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ബാല. 

ഇപ്പോൾ തന്റെ കൂടെ എലിസബത്ത് ഇല്ല എന്നാണ് ബാല കുറിച്ചത്. ഒരു ഓണ്‍ലൈൻ മാധ്യമത്തിന്റ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നുപറച്ചിൽ. രു അഭിമുഖത്തിലും എലിസബത്തിനെ കുറിച്ച് പറയാൻ ഞാൻ തയ്യാറായിട്ടില്ല. ഒരേയൊരു വാക്ക് ഇപ്പോള്‍ പറയാം. എലിസബത്ത് തങ്കമാണ്, ശുദ്ധമായ ക്യാരക്ടറാണ്. ഇപ്പോള്‍ എന്റെ കൂടെയില്ല. ഞാനും അവളുടെ കൂടെയില്ല. തന്റെ വിധിയാണ് എല്ലാം. താൻ എലിസബത്തിനെ ഒരു കുറ്റവും പറയില്ല- ബാല പറഞ്ഞു. 

​ഗായിക അമൃത സുരേഷുമായിട്ടായിരുന്നു ബാലയുടെ ആദ്യ വിവാഹം. ഈ ബന്ധത്തിൽ ഒരു മകൾ ഉണ്ട്. ​അമൃതയുമായുള്ള ബന്ധം വേർപെടുത്തിയതിന് ശേഷമാണ് താരം എലിസബത്തിനെ വിവാഹം ചെയ്യുന്നത്. എലിസബത്തിനൊപ്പമുള്ള വിഡിയോകളെല്ലാം ബാല പങ്കുവെക്കാറുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്