ചലച്ചിത്രം

നിവിന്‍ പോളി കള്ളം പറഞ്ഞതോ? അജിത് രാഷ്ട്രീയത്തില്‍ ഇറങ്ങാത്തതിന് വിശദീകരണം നല്‍കണമെന്ന് അല്‍ഫോണ്‍സ് പുത്രന്‍

സമകാലിക മലയാളം ഡെസ്ക്

സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായും സഹപ്രവര്‍ത്തകരുമായും സജീവമായി സംവദിക്കുന്ന സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്‍. ഇപ്പോള്‍ നടന്‍ അജിത്തിന് തുറന്ന കത്തുമായി എത്തിയിരിക്കുകയാണ് അല്‍ഫോണ്‍സ് പുത്രന്‍. അജിത് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന് പറഞ്ഞതായി താന്‍ കേട്ടിട്ടുണ്ടെന്നും എന്നാല്‍ ഇതുവരെ പൊതുവിടങ്ങളില്‍ കണ്ടിട്ടില്ലെന്നും അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞു. 

നടന്‍ നിവിന്‍ പോളിയില്‍ നിന്നും അജിത്തിന്റെ മാനേജര്‍ സുരേഷ് ചന്ദ്രയില്‍ നിന്നുമാണ് തനിക്ക് ഈ വിവരം ലഭിച്ചത്. താങ്കളുടെ മകള്‍ അനൗഷ്‌കയ്ക്ക് 'പ്രേമം' സിനിമയിലെ നിവിന്റെ പ്രകടനം ഇഷ്ടമായപ്പോള്‍ അദ്ദേഹത്തെ വീട്ടിലേക്ക് ക്ഷണിക്കുകയും നിങ്ങള്‍ തമ്മില്‍ സംസാരിക്കുകയും ചെയ്തതിന് ശേഷമാണിത്. രാഷ്ട്രീയത്തിലേക്ക് ഇതുവരെ ഇറങ്ങാത്തതിന് കാരണം എന്തു തന്നെയായാലും തനിക്ക് വിശദീകരണം നല്‍കണമെന്നും അല്‍ഫോണ്‍സ് ആവശ്യപ്പെട്ടു. 

അല്‍ഫോന്‍സ് പുത്രന്റെ പോസ്റ്റ് 

''ഇത് അജിത് കുമാര്‍ സാറിനുള്ളതാണ്. നിവിന്‍ പോളിയില്‍ നിന്നും സുരേഷ് ചന്ദ്രയില്‍ നിന്നും നിങ്ങള്‍ രാഷ്ട്രീയത്തിലേക്ക് കടക്കാന്‍ പോകുന്നു എന്ന് കേട്ടു. പ്രേമം ഫീച്ചര്‍ ഫിലിമിലെ നിവിന്‍ പോളിയുടെ പ്രകടനം നിങ്ങളുടെ മകള്‍ അനൗഷ്‌കയ്ക്ക് ഇഷ്ടപ്പെട്ടതിനാല്‍ നിങ്ങള്‍ നിവിന്‍ പോളിയെ വീട്ടിലേക്ക് വിളിച്ച് സംസാരിച്ചു. പക്ഷേ ഇതുവരെ പൊതുരംഗത്തും രാഷ്ട്രീയ മുന്നണിയിലും ഞാന്‍ നിങ്ങളെ കണ്ടിട്ടില്ല. ഒന്നുകില്‍ അവര്‍ എന്നോട് കള്ളം പറഞ്ഞു അല്ലെങ്കില്‍ നിങ്ങള്‍ അത് മറന്നു അല്ലെങ്കില്‍ നിങ്ങള്‍ക്ക് എതിരായി ആരോ ഉണ്ട്. മേല്‍പ്പറഞ്ഞ മൂന്നും അല്ലാത്ത പക്ഷം, പരസ്യമായി ഒരു കത്ത് മുഖേന എനിക്ക് നിങ്ങളില്‍ നിന്ന് ഒരു വിശദീകരണം ആവശ്യമാണ്. കാരണം ഞാന്‍ നിങ്ങളെ വിശ്വസിക്കുന്നു, പൊതുജനങ്ങള്‍ നിങ്ങളെ വിശ്വസിക്കുന്നു.''- അല്‍ഫോന്‍സ് പുത്രന്‍ കുറിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും'- എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

ആദ്യം മഴ, ഇടി മുഴങ്ങി കോഹ്‌ലിയുടെ ബാറ്റില്‍! പഞ്ചാബിന് കൂറ്റന്‍ ലക്ഷ്യം

'സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 15 ലക്ഷം ഫയല്‍'; അടിസ്ഥാന രഹിതമെന്ന് സര്‍ക്കാര്‍

കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കും?

ഒന്നിന് 50 രൂപ; പിടിച്ചെടുത്തത് 40,000 സിം കാര്‍ഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍, ബയോ മെട്രിക് സ്‌കാനറുകള്‍; ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍