ചലച്ചിത്രം

മസിലുപെരുപ്പിച്ച് കലിപ്പിൽ 'ചെകുത്താൻ ലാസർ', മലൈക്കോട്ടൈ വാലിബൻ ലുക്ക് പുറത്ത്

സമകാലിക മലയാളം ഡെസ്ക്

ലയാളത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്ന ലിജോ ജോസ് പെല്ലിശേരി സിനിമ എന്നൊരൊറ്റ ടാ​ഗിൽ സിനിമ ആരാധകരുടെ ഇടയിൽ
ചർച്ചയായ ചിത്രമാണ് 'മലൈക്കോട്ടൈ വാലിബൻ'. ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചത് മുതൽ വരുന്ന ഓരോ അപ്‌ഡേഷനും സിനിമ പ്രേമികൾക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. മലയാളത്തിലെ പുതുതലമുറയിലെ മുൻനിര സംവിധായകരിൽ ഒരാളായ ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന ബി​ഗ് ബജറ്റ് ചിത്രമാണ് ലൈക്കോട്ടൈ വാലിബൻ.

ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ ചിത്രത്തിനായി കാത്തിരിക്കുന്നത്. ആട് 2 എന്ന ചിത്രത്തിലൂടെ ചെകുത്താൻ ലാസർ ആയി വന്ന് പ്രേക്ഷക പ്രീതി നേടിയ ഹരി പ്രശാന്ത് മലൈക്കോട്ടൈ വാലിബനിൽ ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുയെന്ന് നേരത്തെ വാർത്തകൾ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ അദ്ദേഹത്തിന്റെ ലുക്ക് പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. 

വേറിട്ട മാസ് ലുക്കിലാണ് ഹരി പ്രശാന്ത് മലൈക്കോട്ടൈ വാലിബനിൽ എത്തുന്നതെന്ന് ഫോട്ടോയിൽ നിന്നും വ്യക്തമാണ്. ഇതോടെ ചിത്രം ഒരു മാസ് ആക്ഷൻ ആയിരിക്കുമെന്ന് ഉറപ്പായെന്നാണ് ആരാധകരുടെ കമന്റ്. മോഹൻലാലിന്റെ ഫാൻ പേജിലുൾപ്പെടെ വിവിധ ട്വിറ്റർ ഹാൻഡിലുകളിലും ഫോട്ടോ പോസ്റ്റ് ചെയ്‌തിട്ടുണ്ട്. മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരിണം രാജസ്ഥാനിൽ പുരോ​ഗമിക്കുകയാണ്. പല പ്ര​ഗത്ഭതാരങ്ങളും ചിത്രത്തിന്റെ ഭാ​ഗമാകുന്നുണ്ടെന്നാണ് അണിയറപ്രവർത്തകരിൽ നിന്നും ലഭിക്കുന്ന വിവരം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചികിത്സ പിഴവ് പരാതികളിൽ ഇടപെട്ട് ആരോ​ഗ്യ മന്ത്രി; ഉന്നതതല യോ​ഗം നാളെ

മിണ്ടാപ്രാണിയോട് ക്രൂരത; പുന്നയൂർക്കുളത്ത് പറമ്പിൽ കെട്ടിയിട്ടിരുന്ന പോത്തിന്റെ വാൽ മുറിച്ചു

വീടിന്റെ അകത്തും മുറ്റത്തും അമിത വൈദ്യുതി പ്രവാഹം; ഒന്നര വയസ്സുകാരന് പൊള്ളലേറ്റു, കെഎസ്ഇബി അന്വേഷണം

യുവതിയെക്കൊണ്ട് ഛര്‍ദി തുടപ്പിച്ചു, കോട്ടയത്തെ ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം

യൂറോ കപ്പിനു ശേഷം കളി നിർത്തും; ഫുട്ബോളില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ജർമനിയുടെ ടോണി ക്രൂസ്