ചലച്ചിത്രം

“എന്റെ രാജകുമാരിക്ക് പന്ത്രണ്ടു വയസ്സ്“, മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിവ്യ ഉണ്ണി, വിഡിയോ

സമകാലിക മലയാളം ഡെസ്ക്

മൂത്തമകൾ മീനാക്ഷിയുടെ പിറന്നാൾ ആഘോഷം ആരാധകർക്കായി പങ്കുവച്ച് നടി ദിവ്യ ഉണ്ണി. "എന്റെ രാജകുമാരിക്ക് പന്ത്രണ്ടു വയസ്സ്" , എന്ന് കുറിച്ചാണ് ദിവ്യ പിറന്നാൾ ആഘോഷത്തിന്റെ വിഡിയോ പങ്കുവച്ചത്. കുടുംബത്തിനൊപ്പം കേക്ക് മുറിച്ച് പിറന്നാൾ ആഘോഷമാക്കുന്ന മീനാക്ഷിയെ വിഡിയോയിൽ കാണാം. 

“എന്റെ രാജകുമാരിക്ക് പന്ത്രണ്ടു വയസ്സ്. എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും മീനാക്ഷിയ്ക്കു വേണം” വിഡിയോയ്ക്കൊപ്പം ദിവ്യ കുറിച്ചു. ദിവ്യ ഉണ്ണിയുടെ ആദ്യ വിവാഹത്തിലുള്ള മകളാണ് മീനാക്ഷി. ഒരു മകനും ആദ്യ വിവാഹത്തിലുണ്ട്, അർജുൻ.

2018 ഫെബ്രുവരി നാലിനായിരുന്നു അരുണുമായുള്ള ദിവ്യയുടെ രണ്ടാം വിവാഹം. ഹൂസ്റ്റണിലെ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വച്ചായിരുന്നു ചടങ്ങുകൾ. കുടുംബത്തോടൊപ്പം യുഎസിൽ താമസമാക്കിയിരിക്കുകയാണ് ദിവ്യ. അഭിനയത്തിൽ നിന്ന് മാറി നിൽക്കുകയാണെങ്കിലും ഡാൻസ് സ്കൂളുമായി തിരക്കിലാണ് താരം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

പതിനേഴാം വയസ്സിൽ മകനുണ്ടായി, മകന് 17 തികഞ്ഞപ്പോൾ മുത്തശ്ശിയായി; 34കാരിയായ നടിയുടെ വിഡിയോ വൈറല്‍

60 വര്‍ഷത്തോളം അമേരിക്കയില്‍ താമസിച്ചു, വോട്ടുചെയ്തു, നികുതി അടച്ചു; ജിമ്മി യുഎസ് പൗരനല്ലെന്ന് അധികൃതര്‍

പ്ലാസ്റ്ററിട്ട കൈയ്യുമായി റെഡ് കാർപറ്റിൽ തിളങ്ങി ഐശ്വര്യ, ഒപ്പം നടന്ന് ആരാധ്യയും

പ്ലേ ഓഫിലെ നാലാമന്‍ ആര്? ചെന്നൈ- ബംഗളൂരു പോര് വിധി പറയും