ചലച്ചിത്രം

'സറഫീന ഓഡിഷന് വന്നത് പേടിയും നാണവും കൊണ്ട് മടിച്ച്'; ആയിഷയിലെ നായികയെ പരിചയപ്പെടുത്തി മഞ്ജു വാര്യർ

സമകാലിക മലയാളം ഡെസ്ക്

ഞ്ജു വാര്യർ പ്രധാന വേഷത്തിൽ എത്തുന്ന ആയിഷ റിലീസിന് ഒരുങ്ങുകയാണ്. വിദേശിയരായ നിരവധി പേരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ചിത്രത്തിലെ സറഫീന എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തിക്കൊണ്ട് കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് മഞ്ജു. പേടിയും നാണവും കൊണ്ട് മടിച്ചാണ് സറഫീന ഓഡിഷന് പങ്കെടുത്തത് എന്നാണ് മഞ്ജു പറയുന്നത്. ആയിഷയുടെ കൂട്ടുകാരിയായാണ് ഇവർ അഭിനയിച്ചത്.

സറഫീന ആദ്യം ഓഡിഷന് വന്നത് പേടിയും നാണവും കൊണ്ട് മടിച്ച് മടിച്ചാണ്. താൻ പോകുന്ന ജിമ്മിലെ മലയാളി സുഹൃത്താണ് കാസ്റ്റിംഗ് കോൾ കണ്ട് തന്നോട് പറഞ്ഞത് എന്നും ഇത് വരെ അഭിനയിച്ചിട്ടില്ല എന്നും പറഞ്ഞു. പക്ഷെ പാലസിലെ  ആയിഷയുടെ " വൈബ്രന്റ് " കൂട്ടുകാരിയാകാനുള്ള എല്ലാ പൊടിക്കൈകളും സറഫീനയിൽ ഉണ്ടായിരുന്നു.- മഞ്ജു വാര്യർ കുറിച്ചു. 

ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായാണ് മഞ്ജു എത്തുന്നത്. മഞ്ജു വാര്യര്‍ക്ക് പുറമെ രാധിക, സജ്‌ന, പൂര്‍ണിമ, ലത്തീഫ, സലാമ, ജെന്നിഫര്‍, സറഫീന, സുമയ്യ, ഇസ്ലാം തുടങ്ങിയവരും ചിത്രത്തിലുണ്ട്. ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കറിയയാണ് ചിത്രം നിര്‍മിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം റാസല്‍ ഖൈമയില്‍ ചിത്രീകരിക്കുന്ന മലയാള സിനിമയാണിത്. മലയാളത്തിലും അറബിയിലും നിര്‍മിക്കുന്ന ഈ ചിത്രം നാളെ തീയറ്ററുകളില്‍ എത്തും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ കനക്കും; വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യത

50 മെഗാപിക്‌സല്‍ പ്രൈമറി കാമറ, നിരവധി ഡിഡ്‌പ്ലേ ഫീച്ചറുകള്‍; പോക്കോ എഫ്6 വ്യാഴാഴ്ച ഇന്ത്യയില്‍

പകര്‍ച്ചപ്പനിക്കെതിരെ ജാഗ്രത നിര്‍ദേശം; സംസ്ഥാനത്ത് അഞ്ച് മാസത്തിനിടെ എലിപ്പനി ബാധിച്ച് മരിച്ചത് 90 പേര്‍

ഒളിംപിക്‌സ് മുന്നറിയിപ്പ്! ഇന്ത്യയുടെ സാത്വിക്- ചിരാഗ് സഖ്യത്തിന് തായ്‌ലന്‍ഡ് ഓപ്പണ്‍ കിരീടം

ഷാരൂഖ് - അനിരുദ്ധ് കോമ്പോ വീണ്ടും; ഹിറ്റിനായി കാത്തിരിക്കുന്നുവെന്ന് ആരാധകർ