ചലച്ചിത്രം

'എന്റെ പേരും ചിത്രവും ശബ്ദവും ഉപയോ​ഗിച്ച് കാശുണ്ടാക്കുന്നു, ഇനി നിയമനടപടി സ്വീകരിക്കും'; മുന്നറിയിപ്പുമായി രജനീകാന്ത്

സമകാലിക മലയാളം ഡെസ്ക്

ന്റെ പേരും ചിത്രവും ശബ്ദവുമെല്ലാം അനുമതി ഇല്ലാതെ വാണിജ്യാവശ്യങ്ങൾക്കായി ഉപയോ​ഗിക്കുന്നതിനെതിരെ സൂപ്പർതാരം രജനീകാന്ത് രം​ഗത്ത്. ജനങ്ങള്‍ക്കിടയില്‍ പ്രചാരം ലഭിക്കാനായി ഒട്ടേറെ ഉല്‍പ്പന്ന നിര്‍മാതാക്കളും മറ്റും തന്റെ പേരും ചിത്രവുമെല്ലാം ഉപയോഗിക്കുന്നുണ്ട്. അനുമതിയില്ലാതെ തന്നെ ഉപയോഗിച്ച് കാശുണ്ടാക്കുന്നത് വഞ്ചനയാണെന്നും ഇത്തരത്തില്‍ തുടര്‍ന്നാല്‍ നടപടി സ്വീകരിക്കുമെന്നുമാണ് രജനീകാന്തിന്റെ മുന്നറിയിപ്പ്. 

രജനികാന്തിന്‍റെ അഭിഭാഷകന്‍ എസ് ഇളംഭാരതിയാണ് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. നടനെന്നും മനുഷ്യനെന്നും നിലയിലുള്ള വ്യക്തിപ്രഭാവം കൊണ്ടാണ് ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആരാധകരാല്‍ സൂപ്പര്‍സ്റ്റാര്‍ എന്ന് അദ്ദേഹം വിളിക്കപ്പെടുന്നത്. ഈ ഖ്യാതിക്ക് സംഭവിക്കുന്ന ഇടിവ് എന്‍റെ കക്ഷിക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്. രജനികാന്തിന്‍റെ പേര്, ശബ്ദം, ചിത്രം, കാരിക്കേച്ചര്‍ തുടങ്ങിയവയൊക്കെ തങ്ങളുടെ ഉല്‍പന്നങ്ങളുടെ വില്‍പ്പനയ്ക്കായി ഉത്പാദകര്‍ ഉപയോഗിക്കുന്നുണ്ട്. അദ്ദേഹത്തിന്‍റെ മുന്‍കൂര്‍ അനുമതിയില്ലാതെയുള്ള അത്തരം ഉപയോഗം വഞ്ചനയായാണ് പരിഗണിക്കപ്പെടുക. തന്റെ വ്യക്തിത്വവുമായി ബന്ധപ്പെട്ട ഘടകങ്ങളുടെ വാണിജ്യപരമായ ഉപയോഗം രജനീകാന്തിന് മാത്രമാണ്. മറ്റാര്‍ക്കും അതിനുള്ള അവകാശം ഇല്ല.- നോട്ടീസിൽ പറയുന്നു. 

നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ജയിലര്‍ ആണ് രജനീകാന്തിന്‍റേതായി അടുത്ത് എത്തുന്ന ചിത്രം. ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ അതിഥിവേഷത്തില്‍ മോഹന്‍ലാലും എത്തുന്നുണ്ട്. പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ജയിലറുടെ വേഷത്തിലാണ് രജനി എത്തുക. രമ്യ കൃഷ്ണന്‍, വിനായകന്‍ തുടങ്ങിയവരൊക്കെ രജനിക്കൊപ്പം ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

ഹാപ്പി ബര്‍ത്ത് ഡേ രോഹിത്

അനാവശ്യം, അടിസ്ഥാനരഹിതം; വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

മെയ് 1ന് തൊഴിലാളി ദിനം, അതെന്താ അങ്ങനെ? അറിയാം

'ബിജെപിയില്‍ ആളെ ചേര്‍ക്കുന്നത് ദല്ലാളുമാരെ വെച്ചല്ല'; ശോഭ സുരേന്ദ്രനെതിരെ ബിജെപി വൈസ് പ്രസിഡന്റ്