ചലച്ചിത്രം

'അമ്മ പണക്കാരിയല്ലേ, ഇങ്ങനെ കഷ്ടപ്പെടേണ്ടതുണ്ടോ?'; മറുപടിയുമായി ഐശ്വര്യ

സമകാലിക മലയാളം ഡെസ്ക്

രുകാലത്ത് മലയാളത്തിലും തമിഴിലും ശക്തമായ സാന്നിധ്യമായിരുന്നു നടി ഐശ്വര്യ ഭാസ്കരൻ. പ്രമുഖ നടിയായ ലക്ഷ്മിയുടെ മകളായ ഐശ്വര്യ മലയാളികളുടെ പ്രിയങ്കരിയാവുന്നത് മോഹൻലാലിന്റെ നരസിംഹത്തിലൂടെയാണ്. ഇപ്പോൾ സിനിമരം​ഗം ഉപേക്ഷിച്ച് ബിസിനസ് ചെയ്യുകയാണ് താരം. സോപ്പ് ഉൾപ്പടെയുള്ളവ ഓൺലൈനായാണ് വിൽക്കുന്നത്. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം തന്റെ പോസ്റ്റുകൾക്ക് താഴെ വരുന്ന കമന്റുകൾക്ക് രൂക്ഷ ഭാഷയിൽ വിമർശിക്കാറുണ്ട്. 

ഇപ്പോൾ ശ്രദ്ധ നേടുന്നത് അമ്മ ലക്ഷ്മിയെക്കുറിച്ച് പറഞ്ഞുള്ള കമന്റിന് ഐശ്വര്യ നൽകിയ മറുപടിയാണ്.  അമ്മ ലക്ഷ്മി ഇത്രയും വലിയ പണക്കാരിയായിട്ടും ഇങ്ങനെ കഷ്ടപ്പെടേണ്ട ആവശ്യമുണ്ടോ എന്നായിരുന്നു ഒരാളുടെ ചോദ്യം. താൻ കഷ്ടപ്പെടുന്നുണ്ടെന്ന് നിന്റെ അടുത്തു വന്നു പറഞ്ഞോ എന്നാണ് ഐശ്വര്യ രൂക്ഷ ഭാഷയിൽ ചോദിച്ചത്. പ്രസവിച്ചെന്നു കരുതി 50 വയസു കഴിഞ്ഞാലും അച്ഛനമ്മമാരുടെ ചിലവില്‍ ജീവിക്കണമെന്നാണോ കരുതുന്നതെന്നും കമന്റ് ചെയ്ത ആളോട് ചോദിച്ചു. 

നിന്റെ മക്കൾ ചിലപ്പോൾ അങ്ങനെയായിരിക്കും. ഞങ്ങളുടെ വീട്ടിൽ പക്ഷേ അങ്ങനെയല്ല. വയസ്സായ അച്ഛനെയും അമ്മയെയും ഞങ്ങൾ കഷ്ടപ്പെടുത്താറില്ല. അൻപത് വയസ്സിന് മുകളിലായാൽ അച്ഛനെയും അമ്മയെയും സംരക്ഷിക്കാൻ മക്കൾക്കു കഴിയണം. അതിന് സാധിക്കുന്നില്ല എങ്കിൽ സ്വന്തം കാര്യമെങ്കിലും നോക്കാൻ പറ്റണം. അതല്ലാതെ ഏഴ് കഴുത വയസ്സായിട്ടും അച്ഛനമ്മമാരുടെ നിഴലിൽ കഴിയരുത്. ഇപ്പോൾ എന്റെ കാര്യം നോക്കാൻ എനിക്കറിയാം.- യൂട്യൂബിൽ പങ്കുവച്ച വിഡിയോയിൽ ഐശ്വര്യ പറഞ്ഞു. 

ഇതിനൊപ്പം നിരവധി കമന്റുകൾക്കും ഐശ്വര്യ മറുപടി പറയുന്നുണ്ട്. കഴിഞ്ഞ ദിവസം കേരളത്തിൽ സ്ത്രീകൾ സുരക്ഷിതരല്ല എന്ന ആരോപണവുമായി താരം എത്തിയിരുന്നു. ഷൂട്ടിങ്ങിനായി കേരളത്തിലെത്തിയപ്പോൾ ഉണ്ടായ അനുഭവം പങ്കുവച്ചാണ് ഐശ്വര്യ ഇക്കാര്യം പങ്കുവച്ചത്. കേരളത്തിൽ പ്രണയിക്കുന്ന പെൺകുട്ടികളെ പെട്രോൾ ഒഴിച്ച് കത്തിക്കുന്ന സംഭവവും സ്ത്രീധന പീഡനം മൂലം യുവതികൾ ആത്മഹത്യ ചെയ്യുന്നതുമെല്ലാം നടി വിഡിയോയിൽ പറയുന്നുണ്ട്. കേരളത്തിൽ നീതിയും നിയമവും പുലരുന്നില്ല എന്നാണ് ഐശ്വര്യ പറഞ്ഞത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

പതിനേഴാം വയസ്സിൽ മകനുണ്ടായി, മകന് 17 തികഞ്ഞപ്പോൾ മുത്തശ്ശിയായി; 34കാരിയായ നടിയുടെ വിഡിയോ വൈറല്‍

60 വര്‍ഷത്തോളം അമേരിക്കയില്‍ താമസിച്ചു, വോട്ടുചെയ്തു, നികുതി അടച്ചു; ജിമ്മി യുഎസ് പൗരനല്ലെന്ന് അധികൃതര്‍

പ്ലാസ്റ്ററിട്ട കൈയ്യുമായി റെഡ് കാർപറ്റിൽ തിളങ്ങി ഐശ്വര്യ, ഒപ്പം നടന്ന് ആരാധ്യയും

പ്ലേ ഓഫിലെ നാലാമന്‍ ആര്? ചെന്നൈ- ബംഗളൂരു പോര് വിധി പറയും