ചലച്ചിത്രം

ത്രില്ലടിപ്പിക്കാൻ 'നല്ല നിലാവുള്ള രാത്രി'; ട്രെയിലർ പുറത്ത്

സമകാലിക മലയാളം ഡെസ്ക്

ല്ല നിലാവുള്ള രാത്രി സിനിമയിലെ ട്രെയിലർ പുറത്ത്. നവാഗത സംവിധായകൻ മർഫി ദേവസി സംവിധാനം ചെയ്യുന്ന ചിത്രം സസ്പെൻസ് ത്രില്ലറായാണ് എത്തുന്നത്. കൂടെ ഒന്നിച്ചു പഠിച്ച സുഹൃത്തുക്കൾ കാടിനുള്ളിലെ ഒറ്റപ്പെട്ട വീട്ടിൽ ഒന്നിച്ചുകൂടുന്നതും തുടർന്നുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. ആകാംക്ഷ നിറയ്ക്കുന്നതാണ് ട്രെയിലർ. 

ചെമ്പൻ വിനോദ് ജോസ്, ബാബുരാജ്, ജിനു ജോസഫ്, ബിനു പപ്പു, റോണി ഡേവിഡ് രാജ്, ഗണപതി, നിതിൻ ജോർജ്, സജിൻ ചെറുകയിൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സ്ത്രീകഥാപാത്രങ്ങൾ ആരും തന്നെ ഇല്ലാത്ത ഒരു സിനിമ എന്ന പ്രത്യേകതയും നല്ല നിലാവുള്ള രാത്രിക്കുണ്ട്. 

സാന്ദ്രാ തോമസ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സാന്ദ്ര തോമസ്, വിൽസൻ തോമസ് എന്നിവരാണ്‌ നിർമിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷമുള്ള സാന്ദ്ര തോമസിന്റെ തിരിച്ചുവരവാണ് ഇത്. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംവിധായകനൊപ്പം പ്രഭുൽ സുരേഷാണ് തിരക്കഥ, സംഭാഷണം ഒരുക്കിയത്. സംഗീതം: കൈലാസ് മേനോൻ, സ്റ്റണ്ട്: രാജശേഖരൻ. എഡിറ്റർ : ശ്യാം ശശിധരൻ. പ്രൊഡക്‌ഷൻ കൺട്രോളർ: ഡേവിഡ്സൺ. ചിത്രം ഈ മാസം തിയറ്ററുകളിലെത്തും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സര്‍വീസ് വയറില്‍ ചോര്‍ച്ച, മരച്ചില്ല വഴി തകരഷീറ്റിലേക്ക് വൈദ്യുതി പ്രവഹിച്ചിരിക്കാം; കുറ്റിക്കാട്ടൂര്‍ അപകടത്തില്‍ കെഎസ്ഇബി

'എൽസിയു'വിന്റെ തുടക്കം എങ്ങനെ ? വരുന്നു ലോകേഷിന്റെ ഹ്രസ്വ ചിത്രം പിള്ളൈയാർ സുഴി

ഇനി മറന്നുപോയാലും പേടിക്കണ്ട, വിന്‍ഡോസില്‍ സെര്‍ച്ചിനായി ഇനി എഐ ടൂള്‍; 'റീകോള്‍' അവതരിപ്പിച്ച് മൈക്രോസോഫ്റ്റ്

എല്ലാ ടി20 ലോകകപ്പുകളും കളിച്ച 2 പേര്‍! 'എവര്‍ ഗ്രീന്‍' രോഹിത്, ഷാകിബ്

തോക്കുമായി രണ്ട് മലയാളികള്‍ കര്‍ണാടകയില്‍ പിടിയില്‍