ചലച്ചിത്രം

ഓസ്കറുമായി ബൊമ്മനും ബെള്ളിയും ധോനിയെ കാണാനെത്തി, ജേഴ്സി സമ്മാനിച്ച് താരം; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

സ്കർ വേദിയിൽ എത്തി ഇന്ത്യൻ സിനിമാലോകത്തിന് തന്നെ അഭിമാനമായി മാറി ദ എലിഫന്റ് വിസ്പറേഴ്സ് എന്ന ഡോക്യുമെന്ററി. കാട്ടാനകളെ വളർത്തുന്ന ബൊമ്മൻ, ബെള്ളി എന്ന ദമ്പതികളുടെ ജീവിതത്തെ ആസ്പദമാക്കിയായിരുന്നു ദ എലിഫന്റ് വിസ്പറേഴ്സ് ഒരുക്കിയത്. ഇപ്പോൾ ചിത്രത്തിന് ആദരവുമായി എത്തിയിരിക്കുകയാണ് ഐപിഎൽ ടീമായ ചെന്നൈ സൂപ്പർ കിങ്സ്. 

ചിത്രത്തിന്റെ സംവിധായിക കാർതികി ​ഗോൺസാൽവസും ബൊമ്മനും ബെള്ളിക്കുമൊപ്പമുണ്ടായിരുന്നു. തങ്ങൾക്ക് ലഭിച്ച ഓസ്കർ പുരസ്കാര ശിൽപവുമായാണ് എലിഫന്റ് വിസ്പറേഴ്സ് ടീം ചെന്നൈയിൽ ധോനിയെ കാണാനെത്തിയത്.  ട്വിറ്ററിലൂടെ സൂപ്പർകിങ്സ് തന്നെയാണ് ഇതിന്റെ വിഡിയോ പങ്കുവച്ചത്. വളരെ സ്പെഷ്യലായ ആളുകൾക്കൊപ്പമുള്ള നിമിഷങ്ങൾ എന്ന അടിക്കുറിപ്പിലാണ് വിഡിയോ. 

ക്യാപ്റ്റൻ എംഎസ് ധോണി ഇവരെ കൈകൊടുത്ത് സ്വീകരിക്കുന്നതും വിഡിയോയിൽ കാണാം. ബൊമ്മനും ബെള്ളിക്കും കാർതികിയ്ക്കും അവരുടെ പേരെഴുതിയ ചെന്നൈ സൂപ്പർകിങ്സ് ജഴ്സി ധോനി സമ്മാനിച്ചു. ഇവർക്ക് അഞ്ച് ലക്ഷം രൂപയുടെ ചെക്കും ചെന്നൈ സൂപ്പർ കിങ്സ് ടീം നൽകി. ധോനിയുടെ മകൾ സിവയും ഒപ്പമുണ്ടായിരുന്നു. മകളെ ഇവർക്ക് പരിചയപ്പെടുത്തിക്കൊടുത്ത ധോനി ഒന്നിച്ച് ഫോട്ടോയും എടുത്തു. ട്വിറ്ററിലൂടെ സൂപ്പർകിങ്സ് തന്നെയാണ് ഇതിന്റെ വിഡിയോ പങ്കുവച്ചത്. വളരെ സ്പെഷ്യലായ ആളുകൾക്കൊപ്പമുള്ള നിമിഷങ്ങൾ എന്ന അടിക്കുറിപ്പിലാണ് വിഡിയോ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം