ചലച്ചിത്രം

പ്രളയരക്ഷാപ്രവർത്തനത്തിനിടെ ജീവൻ പൊലിഞ്ഞു, ലിനുവിന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി മോഹൻലാൽ; വീടിന്റെ താക്കോൽ കൈമാറി

സമകാലിക മലയാളം ഡെസ്ക്

പ്രളയ രക്ഷാപ്രവർത്തനത്തിനിടെ ജീവൻ നഷ്ടപ്പെട്ട ലിനുവിന്റെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കി മോഹൻലാൽ. താരത്തിന്റെ ജീവകാരുണ്യസംഘടനയായ വിശ്വശാന്തി ഫൗണ്ടേഷന്റെ ശാന്തിഭവനം പദ്ധതിയിൽപ്പെടുത്തിയാണ് വീട് നിർമിച്ചത്. മോഹൻലാലിന്റെ 63ാം പിറന്നാൾ ദിനത്തിൽ വീടിന്റെ താക്കോൽ കൈമാറി. 

താരം തന്നെയാണ് സന്തോഷവാർത്ത ആരാധകരുമായി പങ്കുവച്ചത്. ശാന്തിഭവനം പദ്ധതിയിലൂടെ വിശ്വശാന്തി ഫൗണ്ടേഷൻ നിർമിച്ചു നൽകുന്ന രണ്ടാമത്തെ ഭവനമാണിത്. ലിനുവിൻ്റെ കുടുംബത്തിന് പുതിയ ഭവനത്തിൻ്റെ താക്കോൽ മോഹൻലാലും സുചിത്ര മോഹൻലാലും ചേർന്ന് കൈമാറി. ചടങ്ങിൽ വിശ്വശാന്തി മാനേജിങ് ഡയറക്ടർ മേജർ രവി, ഡയറക്ടർ സജീവ് സോമൻ, ആൻ്റണി പെരുമ്പാവൂർ തുടങ്ങിയവരും എത്തിയിരുന്നു.

കോഴിക്കോട് സ്വദേശിയായ ലിനുവിന് 2019 പ്രളയത്തിലാണ് രക്ഷാപ്രവർത്തനത്തിനിടെ ജീവൻ നഷ്ടപ്പെടുന്നത്. നിരവധി പേരുടെ ജീവൻ രക്ഷിച്ചശേഷമാണ് ലിനു വിടപറഞ്ഞത്. ലിനുവിന്റെ വിയോ​ഗത്തിന് ശേഷം വിശ്വശാന്തി പ്രവർത്തകർ കുടുംബത്തെ സന്ദർശിക്കുകയും വീട് നിർമ്മിച്ച് നൽകാൻ തീരുമാനിക്കുകയുമായിരുന്നു. സാമൂഹിക ഉന്നനമനം ലക്ഷ്യമാക്കി ഒട്ടവനധി ജീവകാരുണ്യപ്രവർത്തനങ്ങൾ കേരളത്തിനകത്തും പുറത്തും ഫൗണ്ടേഷൻ നടത്തി വരുന്നുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'കൂട്ടമായി നാളെ ആസ്ഥാനത്തേയ്ക്ക് വരാം, എല്ലാവരെയും അറസ്റ്റ് ചെയ്യൂ'; ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കെജരിവാള്‍

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു

കൊലപാതകം ഉൾപ്പടെ 53 കേസുകളിൽ പ്രതി; ബാലമുരുകൻ കൊടുംകുറ്റവാളി; രക്ഷപ്പെട്ടത് മോഷ്ടിച്ച ബൈക്കിൽ, അന്വേഷണം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

'നിറം 2 നിര്‍മിക്കും, സംഗീത സംവിധാനം കീരവാണി'; രണ്ട് കോടി തട്ടി: ജോണി സാഗരികയ്‌ക്കെതിരെ തൃശൂര്‍ സ്വദേശി