ചലച്ചിത്രം

'ഞാൻ പറഞ്ഞത് നിങ്ങളിൽ പലർക്കും വിഷമമായി എന്നറിഞ്ഞു, ആ ഇരുണ്ട കാലം താണ്ടാൻ എനിക്കായി': കുറിപ്പുമായി അപ്പാനി ശരത്ത്

സമകാലിക മലയാളം ഡെസ്ക്

സിനിമയിൽ നിന്ന് അനുഭവിക്കേണ്ടി വന്ന മാറ്റിനിർത്തലിനേക്കുറിച്ചും പ്രതിസന്ധിയെ കുറിച്ചുമുള്ള നടൻ അപ്പാനി ശരത്തിന്റെ തുറന്നു പറച്ചിൽ വാർത്തയായിരുന്നു. അതിനു പിന്നാലെ ശരത്തിന് സ്നേഹം അറിയിച്ചുകൊണ്ട് നിരവധി പേരാണ് എത്തിയത്. ഇപ്പോൾ ഇതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം. കോവിഡ് കാലത്ത് കടന്നുപോയ അവസ്ഥ മറക്കാനാവുന്നതല്ലെന്നും എന്നാൽ ആ ഇരുണ്ട കാലം താണ്ടി ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് എന്നുമാണ് ശരത്ത് പറഞ്ഞത്. 

ജീവിതത്തില്‍ ദുഃഖങ്ങള്‍ മാത്രമല്ല സന്തോഷങ്ങളുമുണ്ട്.കൊറോണ കാലത്തെ ബുദ്ധിമുട്ടുകള്‍ ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്കറിയാം. നമ്മില്‍ പലരും സാമ്പത്തികമായും മാനസികമായും തകര്‍ന്നുപോയിരുന്ന ചില ദിവസങ്ങള്‍. ആ കാലത്ത് ഞാന്‍ കടന്നുപോയ അവസ്ഥയും എനിക്ക് ഒരിക്കലും മറക്കാനാകുന്നതല്ല. അത്രയും വേദനിച്ച ദിവസങ്ങളെ കുറിച്ച് വളരെ അവിചാരിതമായി മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് ഒരു ഇന്റര്‍വ്യൂവില്‍ മനസ്സ് പങ്കുവെക്കുക ഉണ്ടായി. അത് കണ്ട് നിങ്ങളില്‍ പലര്‍ക്കും വിഷമമായി എന്നറിഞ്ഞു. കോവിഡിന് ശേഷമുള്ള ഈ മൂന്ന് വര്‍ഷങ്ങളില്‍ എനിക്ക് ഒരു പിടി നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ സാധിക്കുകയും, നിങ്ങള്‍ പ്രേക്ഷകര്‍ അത് ഏറ്റെടുത്തതിലൂടെ ആ ഇരുണ്ട കാലം താണ്ടാനും എനിക്കായി. വരാനിരിക്കുന്ന അന്യഭാഷ ചിത്രങ്ങളടക്കം വരുന്ന വര്‍ഷങ്ങള്‍ ഏറെ പ്രതീക്ഷ ഏറിയതാണ്. ഇപ്പോള്‍ ഉള്ളതുപോലെ നിങ്ങളുടെ എല്ലാവരുടേയും പ്രാര്‍ത്ഥനയും സപ്പോര്‍ട്ടും കൂടെയുണ്ടാകുമെന്ന് വിശ്വസിക്കുന്നു. - അപ്പാനി ശരത്ത് കുറിച്ചു. 

അടുത്തിടെ ഒരു അഭിമുഖത്തിലാണ് അപ്പാനി ശരത്ത് തന്റെ അനുഭവം തുറന്നു പറഞ്ഞത്. സിനിമയിൽ നിന്ന് തന്ന മനപൂര്‍വം ഒഴിവാക്കിയ സാഹചര്യങ്ങളുണ്ടായിട്ടുണ്ട് എന്നാണ് താരം പറഞ്ഞത്. അങ്കമാലിയൊക്കെ കഴിഞ്ഞ ശേഷം നല്ല സിനിമയേത് മോശം സിനിമയേത് എന്ന് എനിക്ക് തിരിച്ചറിയാനായിരുന്നില്ല.അഭിനയത്തോടുള്ള ഇഷ്ടം കൊണ്ട് നമ്മളെ വിളിക്കുമ്പോള്‍ പോകും അഭിനയിക്കും. അവിടെയൊക്കെ ചില പണികള്‍ എനിക്ക് കിട്ടി. നല്ല സിനിമകളില്‍ നിന്ന് ഒഴിവാക്കലുകളൊക്കെ ഉണ്ടായി. ഇടക്കാലത്താണ് ഇത്. സിനിമകളില്‍ നിന്ന് മനപൂര്‍വം ഒഴിവാക്കിയ സാഹചര്യങ്ങളുമുണ്ട്. ഒരു തെറ്റും ചെയ്യാതെയാണ് ഇതൊക്കെ. ഞാന്‍ കാരണം ഒരു ഷൂട്ടിനോ മറ്റോ പ്രശ്‌നം ഉണ്ടായിട്ടില്ല.- അപ്പാനി ശരത്ത് പറഞ്ഞു.  കാരവനിൽ കയറാൻ തന്നെ അനുവദിക്കാത്തതുകൊണ്ട് ബാത്ത്റൂമിൽ പോയി വസ്ത്രം മാറേണ്ട അവസരമുണ്ടായിട്ടുണ്ടെന്നും താരം വ്യക്തമാക്കി. കരഞ്ഞുകൊണ്ടാണ് താൻ വേഷം മാറിയത്. ഇതിന്റെ പേരിൽ തന്നേക്കുറിച്ച് തെറ്റായ വാർത്തകൾ പ്രചരിച്ചെന്നും ശരത്ത് കൂട്ടിച്ചേർത്തു. 
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

രൺവീറും ദീപികയുമല്ല; അന്ന് 'ബജിറാവു മസ്താനി'യിൽ അഭിനയിക്കേണ്ടിയിരുന്നത് ഹേമമാലിനിയും രാജേഷ് ഖന്നയും

'ഞങ്ങൾ തമ്മിൽ വഴക്കിടും, പിണങ്ങും'; സിനിമ മേഖലയിലുള്ള ഒരേയൊരു സുഹൃത്തിനേക്കുറിച്ച് സഞ്ജയ് ലീല ബൻസാലി

'ഇതാര് രംഗ ചേച്ചിയോ?': രംഗണ്ണന്‍ സ്റ്റൈലില്‍ കരിങ്കാളി റീലുമായി നവ്യ നായര്‍: കയ്യടിച്ച് ആരാധകര്‍

സ്ലോ ബോൾ എറിയു... കോഹ്‍ലി ഉപദേശിച്ചു, ധോനി ഔട്ട്!