ഏറെ കാത്തിരിപ്പുകള്‍ക്കൊടുവിലാണ് ബോളിവുഡ് നടി പരിണീതി ചോപ്രയും എഎപി എംപി രാഘവ് ഛദ്ദയും വിവാഹിതരായത്. ഉദയ്പൂരില്‍ വച്ച് നടന്ന വിവാഹം രാജകീയ പ്രൗഡിയോടെയായിരുന്നു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. പരിണീതിയുടെ കസിനും ഹോളിവുഡ് താരസുന്ദരിയുമായ പ്രിയങ്ക ചോപ്രയുടേയും കുടുംബത്തിന്റേയും അസാന്നിധ്യവും ഏറെ ശ്രദ്ധിക്കപ്പെട്ടു. പ്രിയങ്ക വരാതിരുന്നതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് താരത്തിന്റെ അമ്മ മധു ചോപ്ര.
വിവാഹചടങ്ങുകള്‍ കഴിഞ്ഞ് മടങ്ങിയ മധു ചോപ്ര ഉദയ്പൂര്‍ വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ജോലി തിരക്കുകള്‍ കാരണമാണ് പ്രിയങ്കയ്ക്ക് വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നത് എന്നാണ് അമ്മ പറഞ്ഞത്. പ്രിയങ്ക എന്താണ് പരിണീതിക്ക് വിവാഹ സമ്മാനമായി നല്‍കിയത് എന്ന ചോദ്യത്തിന് അതെല്ലാം അവര്‍ വേണ്ടെന്നു വച്ചെന്നും കൊടുക്കലും വാങ്ങലുമൊന്നും ഉണ്ടായിരുന്നില്ല എന്നുമാണ് പറഞ്ഞത്.
പരിണീതിക്കും രാഘവിനും ആശംസകള്‍ പങ്കുവച്ചുകൊണ്ട് പ്രിയങ്ക കുറിപ്പ് പങ്കുവച്ചു. പിക്ചര്‍ പെര്‍ഫക്ട്. നവദമ്പതിമാര്‍ക്ക് അവരുടെ സ്പെഷ്യല്‍ ദിവസത്തില്‍ ഒരുപാട് സ്നേഹം അറിയിക്കുന്നു. ചോപ്ര കുടുംബത്തിലേക്ക് സ്വാഗതം രാഘവ്. ഞങ്ങള്‍ക്കൊപ്പം ആഘോഷിക്കാന്‍ റെഡിയാണെന്ന് കരുതുന്നു. തിഷ(പരിണീതി) ഏറ്റവും സുന്ദരിയായ വധു നീ ആണ്. നിനക്കും രാഘവിനും സ്നേഹവും അനുഗ്രഹങ്ങളും ആശംസിക്കുന്നു. ലവ് യൂ ലിറ്റില്‍ വണ്‍.- പ്രിയങ്ക കുറിച്ചു. നേരത്തെ പരിണീതിയുടേയും രാഘവിന്റേയും വിവാഹനിശ്ചയ്ത്തില് പ്രിയങ്ക പങ്കെടുത്തിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ