മണിച്ചിത്രത്താഴില്‍ ശോഭന, ജാഫർ ഇടുക്കി
മണിച്ചിത്രത്താഴില്‍ ശോഭന, ജാഫർ ഇടുക്കി ഫെയ്സ്ബുക്ക്
ചലച്ചിത്രം

'മണിച്ചിത്രത്താഴ് ഇന്നാണ് ഇറങ്ങിയിരുന്നതെങ്കില്‍ വിജയിക്കില്ലായിരുന്നു': ജാഫർ ഇടുക്കി

സമകാലിക മലയാളം ഡെസ്ക്

ലയാളത്തിലെ ക്ലാസിക് ചിത്രമാണ് ഫാസിലിന്‍റെ മണിച്ചിത്രത്താഴ്. റിപീറ്റ് വാല്യുവുള്ള ചിത്രം ഇന്നും സിനിമപ്രേമികള്‍ ചര്‍ച്ച ചെയ്യാറുണ്ട്. എന്നാല്‍ മണിച്ചിത്രത്താഴ് ഇന്നാണ് ഇറങ്ങിയിരുന്നതെങ്കില്‍ പരാജയപ്പെടുമായിരുന്നു എന്നാണ് നടന്‍ ജാഫര്‍ ഇടുക്കി പറയുന്നത്.

സിനിമ ഇറങ്ങുന്നതിന് മുന്‍പ് തന്നെ ചിത്രത്തിന്‍റെ സസ്പെന്‍സ് പൊളിയും എന്നാണ് ജാഫര്‍ പറയുന്നത്. മണിച്ചിത്രത്താഴ് ഇന്നാണ് സംഭവിക്കുന്നതെങ്കില്‍ അത് വിജയിക്കില്ല. കാരണം സിനിമയിലെ സസ്പെന്‍സ് എല്ലാവരും ഫോണില്‍ പകര്‍ത്തും. ശോഭനയാണ് നാഗവല്ലി എല്ലാവരും കാണണം എന്ന് പറയും. ഒളിച്ചും പാത്തും ഗുഹയില്‍ ചെന്ന് എടുക്കേണ്ടി വന്നെനെ- ജാഫര്‍ ഇടുക്കി പറഞ്ഞു.

ഫോണ്‍ റെക്കോഡിങ് സിനിമ ഷൂട്ട് ചെയ്യുന്ന സ്ഥലത്ത് വലിയ ശല്യമായി മാറിയിരിക്കുകയാണ് എന്നാണ് താരം പറയുന്നത്. ഫോണില്‍ റെക്കോര്‍ഡ് ചെയ്യരുതെന്ന് വിളിച്ചു പറഞ്ഞാലും അത് ചെയ്യും. അങ്ങനെ ഒരാള്‍ റെക്കോഡ് ചെയ്യുമ്പോള്‍ ഒരു നിര്‍മ്മാതാവിന്‍റെ മനസൊക്കെ എത്ര വിഷമം ഉണ്ടാകുമെന്ന് അറിയാമോ. എത്രകാശ് മുടക്കിയാണ് പടം ചെയ്യുന്നത് എന്ന് അറിയാമോ. ഇതെല്ലാം ഒറ്റ ക്ലിക്കില്‍ ഒന്നുമല്ലാതാക്കുകയാണ്.- താരം കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 78.69 വിജയം ശതമാനം

ഹോ! പരിഷ്കാരി; ഓണസദ്യയുടെ ദുബായ് വേർഷൻ; പൊങ്കാലയിട്ട് മലയാളികൾ, വിഡിയോ

'നോ ബോളിവുഡ്! ചോലെ ഭട്ടുര, നിറയെ സ്‌നേഹം'- ഇന്ത്യയെക്കുറിച്ച് ലാറ

പ്ലസ് ടു സേ പരീക്ഷ ജൂണ്‍ 12 മുതല്‍ 20 വരെ; അപേക്ഷിക്കാനുള്ള അവാസന തീയതി ഈ മാസം 13

മാങ്ങ അച്ചാർ മുതൽ കൊഴുക്കട്ട വരെ; ​ഗൂ​ഗിളിൽ ഇന്ത്യക്കാര്‍ തിരഞ്ഞ റെസിപ്പികൾ