ചലച്ചിത്രം

'പ്രിയപ്പെട്ട ലാലേട്ടനൊപ്പം അടുത്ത ചിത്രം': ഒടിയനു ശേഷം മോഹൻലാലും വിഎ ശ്രീകുമാറും ഒന്നിക്കുന്നു; ചിത്രം വൈറൽ      

സമകാലിക മലയാളം ഡെസ്ക്

ടിയനുശേഷം മോഹൻലാലിനൊപ്പം വീണ്ടും ഒന്നിക്കാൻ സംവിധായകൻ വിഎ ശ്രീകുമാർ. സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിലൂടെ വിഎ ശ്രീകുമാർ തന്നെയാണ് വിവരം പങ്കുവച്ചത്. ഒരു ഷൂട്ടിങ് സെറ്റിൽ മോഹൻലാലിനൊപ്പം നിൽക്കുന്ന ശ്രീകുമാറിനെയാണ് ചിത്രത്തിൽ കാണുന്നത്. പ്രിയപ്പെട്ട ലാലേട്ടനൊപ്പം എന്റെ അടുത്ത ചിത്രം.- എന്ന അടിക്കുറിപ്പിലാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. 

മോഹൻലാൽ ആരാധകർക്കിടയിൽ വലിയ ചർച്ചയാവുകയാണ് ചിത്രം. ശ്രീകുമാറിന് ആശംസ അറിയിച്ചുകൊണ്ടും ആശങ്കകൾ പങ്കുവെച്ചും നിരവധി പേരാണ് കമന്റുമായി എത്തുന്നത്. വിമർശനങ്ങൾക്ക് ഉള്ള ഒരു മറുപടി ആവട്ടെ ചിത്രം എന്നായിരുന്നു ആരാധകരുടെ കമന്റുകൾ. ഒടിയൻ നല്ല ഫിലിം ആയിരുന്നു. നിങ്ങൾക്ക് കിട്ടുന്ന സെക്കൻഡ് ചാൻസ് ആണ് ഇത് അത് നല്ലത് ആയി ഉപയോഗിക്കും എന്ന് പ്രതീക്ഷിക്കുന്നുവെന്നും ആരാധകർ കമന്റ് ചെയ്യുന്നുണ്ട്. 

എന്നാൽ വിമർശനവും കുറവല്ല. ലാലേട്ടൻ ഇപ്പോഴാണ് ഒന്ന് ട്രാക്കിലോട്ട് വന്ന് തുടങ്ങിയത്.. ആ മനുഷ്യനെ പിന്നേം കൊണ്ടുപോയി കുഴിയിൽ ഇടരുത്- എന്നായിരുന്നു ഒരാൾ കുറിച്ചത്. എന്നാൽ ഇതൊരു പരസ്യ ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിൽ പകർത്തിയ ചിത്രമാണെന്നും മോഹൻലാലുമൊത്തുള്ള പരസ്യ ചിത്രത്തെക്കുറിച്ചാണ് ശ്രീകുമാർ വെളിപ്പെടുത്തിയതെന്നും സൂചനയുണ്ട്. 

2018ലാണ് ഒടിയൻ റിലീസ് ചെയ്യുന്നത്. വലിയ ഹൈപ്പിൽ എത്തിയ ചിത്രം രൂക്ഷമായ വിമർശനങ്ങൾക്ക് ഇരയായി. കൂടാതെ ചിത്രത്തിനു വേണ്ടി മോഹൻലാൽ നടത്തിയ മേക്കോവർ താരത്തിന്റെ അഭിനയത്തെ ബാധിച്ചെന്നും ആരാധകർക്കിടയിൽ സംസാരമുണ്ട്. എന്നാൽ ബോക്സ് ഓഫിസിൽ ഒടിയൻ ​ഗംഭീര വിജയമാണ് സ്വന്തമാക്കിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹി മദ്യനയ അഴിമതി: ഇഡിക്കു തിരിച്ചടി, അരവിന്ദ് കെജരിവാളിന് ഇടക്കാല ജാമ്യം

സമയം വൈകി; നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ഓടിക്കിതച്ചെത്തി ബിജെപി സ്ഥാനാര്‍ഥി; വീഡിയോ

ചരിത്രത്തില്‍ ആദ്യം! യൂറോപ്യന്‍ പോരാട്ടത്തിന്റെ ഫൈനലിലേക്ക് ഒളിംപിയാക്കോസ്

'ഇഴുകിച്ചേര്‍ന്നുള്ള രംഗങ്ങളില്‍ അഭിനയിച്ചപ്പോള്‍ മോശം അനുഭവമുണ്ടായിട്ടുണ്ട്': മനീഷ കൊയിരാള

സ്വന്തമായി ഇലക്ട്രിക് വാഹനം ഉണ്ടോ?, നികുതി ഇളവിനായി ക്ലെയിം ചെയ്യാം; വിശദാംശങ്ങള്‍