ദേശീയം

ശിവസേനയുടെ മുഖ്യശത്രു ബിജെപിയെന്ന് ഉദ്ദവ് താക്കറെ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ശിവസേനയുടെ മുഖ്യ ശത്രു ബിജെപിയാണെന്ന് അധ്യക്ഷന്‍ ഉദ്ദവ് താക്കറെ. പാര്‍ട്ടി മഹാരാഷ്ട്ര നിര്‍വാഹക സമിതി യോഗത്തിലാണ് താക്കറെയുടെ പ്രതികരണം. ഇതോടെ അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ഇരുകക്ഷികളും വേറിട്ട് മത്സരിക്കാനുള്ള സാധ്യതയാണ് തെളിഞ്ഞിരിക്കുന്നത്. എന്‍ഡിഎയിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയാണ് ശിവസേന.

ഒരുമിച്ച് നിന്നാലും മുന്നണിയിലെ രണ്ടാം സ്ഥാനം ശിവസേനയ്ക്ക് നഷ്ടമാകാനാണ് സാധ്യത. ബിഹാറില്‍ ജെഡിയുവിനെ ഒപ്പം ചേര്‍ത്ത ബിജെപി തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെയെ സഖ്യകക്ഷിയാക്കാനുള്ള നീക്കങ്ങള്‍ തുടങ്ങി. എഐഎഡിഎംകെ എന്‍ഡിഎ ഭാഗമാകുന്നതോടെ രണ്ടാംസ്ഥാനം ശിവസേനയ്ക്ക് നഷ്ടമാകും. ശിവസേനയ്ക്ക് 18 എംപിമാരാണ് ഉള്ളത്. എന്നാല്‍ എഐഎഡിഎംകെയ്ക്ക് ഇരട്ടിയിലേറെ എംപിമാരുണ്ട്. മഹാരാഷ്ട്രയില്‍ ബിജെപിയോടുള്ള നിലപാടില്‍ എന്‍സിപി അയവുവരുത്തുന്നതും നിര്‍ണായകമാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും'- എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

ആദ്യം മഴ, ഇടി മുഴങ്ങി കോഹ്‌ലിയുടെ ബാറ്റില്‍! പഞ്ചാബിന് കൂറ്റന്‍ ലക്ഷ്യം

'സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 15 ലക്ഷം ഫയല്‍'; അടിസ്ഥാന രഹിതമെന്ന് സര്‍ക്കാര്‍

കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കും?

ഒന്നിന് 50 രൂപ; പിടിച്ചെടുത്തത് 40,000 സിം കാര്‍ഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍, ബയോ മെട്രിക് സ്‌കാനറുകള്‍; ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍