ദേശീയം

സെക്യുലറിസ്റ്റുകള്‍ക്കു തറവാട്ടു മഹിമയില്ല; അവര്‍ വ്യക്തിത്വമില്ലാത്തവരെന്ന് കേന്ദ്രമന്ത്രി അനന്ത് ഹെഗ്‌ഡെ

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: മതനിരപേക്ഷര്‍ എന്നും ബുദ്ധിജീവികളെന്നും അവകാശപ്പെടുന്നവര്‍ തറവാട്ടു മഹിമയില്ലാത്തവരാണെന്ന് കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെ. സ്വന്തം പൈതൃക രക്തമേതെന്ന് തിരിച്ചറിയാത്തവരാണ് സെക്യുലര്‍ എന്ന് പറഞ്ഞുനടക്കുന്നതെന്ന് മുതിര്‍ന്ന ബിജെപി നേതാവു കൂടിയായ അനന്ത് ഹെഗ്‌ഡെ പരിഹസിച്ചു. 

കര്‍ണാടകയിലെ കോപ്പാല്‍ ജില്ലയില്‍ ബ്രാഹ്മണ യുവ പരിഷത്തിന്റെ പരിപാടിയിലാണ് ഹെഗ്‌ഡെ മതനിരപേക്ഷര്‍ എന്ന് അവകാശപ്പെടുന്നവര്‍ക്കെതിരെ പരാമര്‍ശങ്ങള്‍ നടത്തിയത്. ഞാനൊരു മുസ്ലീം ആണ്, ക്രിസ്ത്യന്‍ ആണ്, ലിംഗായത്ത് ആണ്, ബ്രാഹ്മണന്‍ ആണ്, ഹിന്ദു ആണ് എന്നൊക്കെ എന്നൊക്കെ ഒരാള്‍ അഭിമാനത്തോടെ പറയുന്നതു കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്. കാരണം അവര്‍ക്ക് അവരുടെ രക്തത്തെപ്പറ്റി ബോധ്യമുണ്ട്. എന്നാല്‍ ഒരാള്‍ സെക്യുലര്‍ ആണ് എന്നു പറയുമ്പോള്‍ അവരെ എന്താണ് വിളിക്കേണ്ടത് എന്നു തനിക്കറിയില്ലെന്ന് അനന്ത് കുമാര്‍ പറഞ്ഞു.

്‌സ്വന്തം പൈതൃക രക്തം എന്താണ് എന്നറിയാത്തവരാണ് സെക്യുലര്‍ എന്നു സ്വയം വിശേഷിപ്പിക്കുന്നത്. അവര്‍ക്കു സ്വന്തം വ്യക്തിത്വമില്ല. അവര്‍ക്കു തറവാട്ടു മഹിമയെക്കുറിച്ച് അറിയില്ല, എന്നാല്‍ അവര്‍ ബുദ്ധിജീവികളാണ്- ഹെഗ്‌ഡെ പരിഹസിച്ചു.

നിങ്ങള്‍ക്കു നിങ്ങളുടെ രക്തത്തെക്കുറിച്ച് അറിയാം എന്നുണ്ടെങ്കില്‍ ഞാന്‍ നിങ്ങളെ വണങ്ങുന്നു. എ്ന്നാല്‍ സെക്യുലര്‍ എന്നാണ് നിങ്ങള്‍ സ്വയം വിശേഷിപ്പിക്കുന്നതെങ്കില്‍ നിങ്ങള്‍ ആരാണ് എന്ന സംശയം ഉയരുകയാണ് ചെയ്യുന്നത്. 

സ്വയം സെക്യുലര്‍ എന്നു വിശേഷിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന നല്‍കുന്നുണ്ട്. എന്നാല്‍ ഭരണഘടന പലവട്ടം ഭേദഗതി ചെയ്യപ്പെട്ടിട്ടുണ്ട്. ഇനിയും അതു ഭേദഗതി ചെയ്യുക തന്നെ ചെയ്യും. അതിനായാണ് ഞങ്ങള്‍ ഭരണത്തില്‍ വന്നിട്ടുള്ളത്.- കേന്ദ്ര നൈപുണ്യവികസന സഹമന്ത്രി കൂടിയായ അനന്ത് കുമാര്‍ ഹെഡ്‌ഡെ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

ഇറുകിയ വസ്ത്രം ധരിക്കുമ്പോൾ പ്രശ്നമുണ്ടോ; എന്താണ് സാരി കാൻസർ?

ഇനി ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും എളുപ്പം റിയാക്ട് ചെയ്യാം; പുതിയ ഫീച്ചര്‍

ഇന്ത്യന്‍ പുരുഷ റിലേ ടീമിനു കനത്ത തിരിച്ചടി; ഒളിംപിക്‌സ് യോഗ്യത തുലാസില്‍

'കുഞ്ഞുങ്ങളെ നമ്മള്‍ കേള്‍ക്കണം'; യുണിസെഫ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി കരീന കപൂര്‍