ദേശീയം

സൈനേഡ് മല്ലിക ശശികലയ്ക്ക് ഭീഷണി

സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു: പരപ്പന അഗ്രഹാര ജയിലില്‍ തടവില്‍ കഴിയുന്ന ശശികലയുടെ സഹതടവുകാരിയായിരുന്നു സൈനേഡ് മല്ലികയെ മറ്റൊരു  ജയിലിലേക്ക് മാറ്റി. സൈനേഡ് മല്ലികയുടെ സെല്ലിനടുത്തായതിനാല്‍ ശശികലയുടെ ജീവന് ഭീഷണിയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

ഈ സാഹചര്യത്തിലാണ് ഇവരെ മാല്‍ഗാവിലെ ഹിന്‍ഡല്‍ഗ ജയിലിലേക്ക് മാറ്റിയിരിക്കുന്നത്. ആറ് സ്ത്രീകളെ കൊലപ്പെടുത്തിയതിന് ജീവപര്യന്തം തടവുശിക്ഷയാണ് സൈനേഡ് മല്ലികയെന്ന കെ.ടി. കെമ്പമ്മയ്ക്ക് കോടതി വിധിച്ചിരുന്നത്. അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ കടുത്ത ആരാധികയായിരുന്നു മല്ലിക. 

ശശികലയോടും മല്ലികയ്ക്ക് ആരാധനയുണ്ടായിരുന്നതായാണ് ജയില്‍ അധികൃതര്‍ പറയുന്നത്. ശശികലയ്ക്ക് ജയിലില്‍ ഭക്ഷണം എടുത്തു നല്‍കുന്നതിനടക്കമുള്ള സഹായത്തിന് മല്ലികയായിരുന്നു മുന്‍പില്‍.

2008ലാണ് മല്ലിക അറസ്റ്റിലാകുന്നത്. ബംഗലൂരുവിലെ ക്ഷേത്രങ്ങളിലെത്തുന്ന പണക്കാരായ സ്ത്രീകളെ നോട്ടമിട്ട്, അവരെ സൈനേഡ് ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു മല്ലികയുടെ നീക്കം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

ഐഎസ്എല്‍; ഗോവയെ തകര്‍ത്ത് മുംബൈ സിറ്റി എഫ്‌സി ഫൈനലില്‍

എറണാകുളം സൗത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍; നാലു ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല, ഭാഗികമായി റദ്ദാക്കിയവ

ഊട്ടിയിലും രക്ഷയില്ല; ചരിത്രത്തിലെ ഏറ്റവും കൂടിയ ചൂട്

ഡല്‍ഹിയെ അനായാസം വീഴ്ത്തി; പ്ലേ ഓഫിലേക്ക് അടുത്ത് കൊല്‍ക്കത്ത