ദേശീയം

ദേശീയ പതാകയ്ക്ക് പുറമെ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പതാക; തെറ്റില്ലെന്ന് ശശി തരൂര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മാര്‍ഗ നിര്‍ദേശങ്ങളോടെ, സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പതാക ഉപയോഗിക്കാന്‍ അനുവദിക്കുന്നതില്‍ തെറ്റില്ലെന്ന് ശശി തരൂര്‍ എംപി. സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പതാക വേണമെന്ന കര്‍ണാടക മുഖ്യമന്ത്രി സിദ്ധാരമയ്യയുടെ നിലപാടിനെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കായിരുന്നു തരൂരിന്റെ മറുപടി. 

ദേശീയ പാതകയ്ക്ക് പകരമായി ഉപയോഗിക്കില്ലെന്നും, ദേശിയ പതാകയേക്കാള്‍ ചെറുതും, ദേശീയ പതാകയ്ക്ക് മുകളില്‍ പറക്കില്ലെന്ന് ഉറപ്പു വരുത്തുകയും ചെയ്ത് സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പതാകകള്‍ അനുവദിക്കാമെന്ന് തരൂര്‍ പറയുന്നു. പ്രോ കന്നഡ വിഭാഗങ്ങളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നു പ്രത്യേക പതാക വേണമെന്ന ആവശ്യം കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേതൃത്വം ഉന്നയിച്ചത്. 

സിദ്ധാരമയ്യയുടെ ആവശ്യം ബിജെപി തള്ളി. എന്നാല്‍ സംസ്ഥാനങ്ങള്‍ പ്രത്യേക പതാക ഉപയോഗിക്കുന്നത് ഭരണഘടന വിലക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ സിദ്ധാരമയ്യ നിര്‍ദേശം നല്‍കി. ഇക്കാര്യം പരിശോധിക്കുന്നതിനായി ഒരു കമ്മിറ്റിയേയും മുഖ്യമന്ത്രി നിയോഗിച്ചിട്ടുണ്ട്. 

ഇതിന് പുറമെ, സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ സിബിഐ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച സുബ്രഹ്മണ്യന്‍ സ്വാമിയുടെ നീക്കത്തേയും തരൂര്‍ വിമര്‍ശിച്ചു. ശ്രദ്ധ നേടുന്നതിനുള്ള ശ്രമമാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടേതെന്ന് തരൂര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

'തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഹരിശ്ചന്ദ്രന്‍, അമര്‍ അക്ബര്‍ അന്തോണിയിലെ നല്ലവനായ ഉണ്ണി'; ഷാഫി പറമ്പിലിനെ പരിഹസിച്ച് പി ജയരാജന്‍