ദേശീയം

മധ്യപ്രദേശിലെ കര്‍ഷകര്‍ വീണ്ടും ദുരിതത്തില്‍; കര്‍ഷകരില്‍ നിന്ന് ഉത്പന്നങ്ങള്‍ വാങ്ങില്ലെന്ന് മൊത്ത വ്യാപാരികള്‍ 

സമകാലിക മലയാളം ഡെസ്ക്

ഇന്‍ഡോര്‍: മധ്യപ്രദേശിലെ കര്‍ഷകര്‍ വീണ്ടും ദുരിതത്തില്‍.കര്‍ഷകരില്‍ നിന്നും  ഉത്പന്നങ്ങള്‍ വാങ്ങുന്നത് നിര്‍ത്തി മൊത്ത വ്യാപാരികള്‍. മിനിമം വിലയില്‍ കുറഞ്ഞ് കര്‍ഷകരില്‍ നിന്നും സാധനങ്ങള്‍ വാങ്ങരുത് എന്ന് സര്‍ക്കാര്‍ ഉത്തരവിട്ടതില്‍ പ്രതിഷേധിച്ചാണ് ഉത്പന്നങ്ങള്‍ വാങ്ങുന്നത് നിര്‍ത്താന്‍ ഹോള്‍സെയില്‍ വ്യാപാരികല്‍ തീരുമാനിച്ചിരിക്കുന്നത്.  ഉത്പന്നങ്ങള്‍ മതിയായ വില ആവശ്യപ്പെട്ട് മധ്യപ്രദേശിലെ കര്‍ഷകര്‍ നടത്തിവരുന്ന സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പുകളില്‍ ഒന്നായിരുന്നു മതിയായ നിരക്കില്‍ സാധനങ്ങള്‍ വില്‍ക്കാന്‍ അവസരമൊരുക്കും എന്നത്. അതിന്റെ അടിസ്ഥാനത്തില്‍ കുറഞ്ഞ നിരക്കില്‍  ഉത്പന്നങ്ങള്‍ വാങ്ങുന്നത് കുറ്റകരമാണെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ഉത്തരവിറക്കിയിരുന്നു. 

ഉത്തരവ് തങ്ങളുടെ ബിസിനസിനെ പ്രതികൂലമായി ബാധിക്കുമെന്നും ഉത്തരവ് പിന്‍വലിക്കാതെ കര്‍ഷകരുടെ പക്കല്‍ നിന്നും ഉത്പന്നങ്ങള്‍ വാങ്ങുകയില്ല എന്നുമാണ് വ്യാപാരികളുടെ സംഘടനകള്‍ പറയുന്നത്.
കര്‍ഷകര്‍ക്ക പകുതി പണം കാശായിട്ടും പകുതി അക്കൗണ്ടിലും നല്‍കണം എന്ന ഉത്തരവും അംഗീകരിക്കാന്‍ കഴിയില്ല എന്ന് വ്യാപാരി സംഘടനകള്‍ പറഞ്ഞു. ഇതോടെ മധ്യപ്രദേശില്‍ പുതിയ പ്രതിസന്ധി രൂപപ്പെട്ടിരിക്കുകയാണ്. സമരം നടത്തുന്ന കര്‍ഷകര്‍ ഏറ്റവും വലിയ പ്രശ്‌നമായി ഉയര്‍ത്തിക്കാട്ടിയ ഉത്പന്നങ്ങളുടെ മതിയായ വില ഉറപ്പാക്കാന്‍ വേണ്ടി ശിവരാജ് സിംഗ് ചൗഹാന്‍ നടത്തിയ നീക്കവും വ്യാപാരികളുടെ ഈ തീരുമാനത്തോടെ പാളിയിരിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്