ദേശീയം

പാക്കിസ്ഥാനെതിരെ തിരിച്ചടിച്ച് ഇന്ത്യ; ഏഴ് പാക് പട്ടാളക്കാരെ വധിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രണ്ട് ഇന്ത്യന്‍ സൈനീകരെ വധിക്കുകയും, മൃതദേഹം വികൃതമാക്കുകയും ചെയ്ത പാക്കിസ്ഥാന്റെ നടപടിക്കെതിരെ തിരിച്ചടിച്ച് ഇന്ത്യ. പാക്കിസ്ഥാന്‍ ബങ്കറുകള്‍ തകര്‍ത്ത ഇന്ത്യന്‍ സൈന്യം ഏഴ് പാക് പട്ടാളക്കാരെ വധിച്ചു. 

കിര്‍പാന്‍, പിമ്പിള്‍ മേഖലയിലിലെ രണ്ട് പാക്കിസ്ഥാനി ബങ്കറുകളാണ് ഇന്ത്യന്‍ സൈന്യം തകര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍ സൈന്യം തിങ്കളാഴ്ച ആക്രമിച്ച കൃഷ്ണ ഘട്ടി മേഖലയ്ക്ക് എതിര്‍വശമുള്ള പ്രദേശങ്ങളാണ് കിര്‍പാനും പിമ്പിളും.

തിങ്കളാഴ്ചയാണ് പാക്കിസ്ഥാനി ബോര്‍ഡര്‍ ആക്ഷന്‍ ടീം രണ്ട് ഇന്ത്യന്‍ സൈനീകരെ വധിക്കുകയം ഇവരുടെ മൃതദേഹം വികൃതമാക്കുകയും ചെയ്തത്.ഒരു ആര്‍മി ജവാനും, ബിഎസ്എഫ് ജവാനുമാണ് കൊല്ലപ്പെട്ടത്. ഇവരുടെ തലയറുത്തിരുന്നതായാണ് ആര്‍മി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ വാര്‍ത്ത നല്‍കിയത്. 

സൈനീകരുടെ മൃതദേഹം വികൃതമാക്കിയെന്ന് സൈന്യം വ്യക്തമാക്കിയതോടെ ഇന്ത്യ ശക്തമായി തിരിച്ചടിക്കുമെന്ന് പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കിയിരുന്നു. മനുഷ്യത്വ രഹിതമായ നടപടിയാണ് പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. യുദ്ധകാലത്ത് പോലും ഇത്തരം നടപടികള്‍ ഉണ്ടാവില്ലെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും'- എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

ആദ്യം മഴ, ഇടി മുഴങ്ങി കോഹ്‌ലിയുടെ ബാറ്റില്‍! പഞ്ചാബിന് കൂറ്റന്‍ ലക്ഷ്യം

'സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 15 ലക്ഷം ഫയല്‍'; അടിസ്ഥാന രഹിതമെന്ന് സര്‍ക്കാര്‍

കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കും?

ഒന്നിന് 50 രൂപ; പിടിച്ചെടുത്തത് 40,000 സിം കാര്‍ഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍, ബയോ മെട്രിക് സ്‌കാനറുകള്‍; ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍