ദേശീയം

ഗദ്ദാര്‍ ആത്മീയതയില്‍ ഒതുങ്ങില്ല, പാര്‍ട്ടി രൂപീകരിച്ച് സജീവ രാഷ്ട്രീയത്തിലേക്ക്‌

സമകാലിക മലയാളം ഡെസ്ക്

ഒരുകാലത്ത് ആന്ധ്രയെ മുള്‍മുനയില്‍ നിര്‍ത്തിയ വിപ്ലവ നേതാവ് ഗദ്ദാറെന്ന ഗുമ്മാഡി വിറ്റല്‍ റാവു പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നു. കെ.ചന്ദ്രശേഖര്‍ റാവുവിന്റെ ടിആര്‍എസ് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തോടുള്ള അതൃപ്തിയാണ് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഗദ്ദാറിനെ പ്രേരിപ്പിക്കുന്നത്. 

പാര്‍ശ്വവത്കരിക്കപ്പെട്ട എല്ലാ വിഭാഗങ്ങളേയും ഒരുമിച്ച് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് 2019ല്‍ സംസ്ഥാനത്ത് അധികാരം പിടിക്കുമെന്ന് ഗദ്ദാര്‍ പറയുന്നു. ത്യാഗല തെലങ്കാന എന്നാണ് തന്റെ രാഷ്ട്രീയ പാര്‍ട്ടിക്ക് ഗദ്ദാര്‍ പേരിട്ടിരിക്കുന്നത്. 

നിലവിലെ സര്‍ക്കാരിന്റെ തെറ്റായ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഗ്രാമങ്ങളിലെ ജനങ്ങളിലെ ബോധവത്കരിക്കാന്‍ ഗദ്ദാര്‍ തന്റെ അനുയായികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനങ്ങളുടെ ഭരണം സംസ്ഥാനത്ത് കൊണ്ടുവരണമെങ്കില്‍ വോട്ട് വിപ്ലവം ഉണ്ടാകണം. നിലവിലുള്ള സര്‍ക്കാരിനെ പുറത്താക്കുന്നതിനായി ജനകീയ വിപ്ലവം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കണം. മറ്റുള്ളവര്‍ക്ക് നമ്മളെ ഭരിക്കുന്നതിനായി വോട്ട് നല്‍കുന്നതിന് പകരം, ഭരണം നേടാന്‍ നമ്മുടെ വോട്ട് നമ്മള്‍ തന്നെ ഉപയോഗിക്കണമെന്നും ഗദ്ദാര്‍ പറയുന്നു. 

നേരത്തെ വിപ്ലവം ഉപേക്ഷിച്ച ഗദ്ദാര്‍ ആത്മീയ വഴി സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിതച്ച് തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് പ്രഖ്യാപിച്ചത്. ഒരുകാലത്ത് ഗദ്ദാറിന്റെ വിപ്ലവ കവിതകളായിരുന്നു മാവോയിസ്റ്റ് ആശയത്തിലേക്ക് കൂടുതല്‍ പേരെയും അടുപ്പിച്ചിരുന്നത്. 

എന്നാല്‍ അമ്പലത്തില്‍ അഭിഷേകം നടത്തിയും, തെലങ്കാനയുടെ വളര്‍ച്ചയ്ക്കായി ദൈവത്തോട് പ്രാര്‍ഥിച്ചുമുള്ള ഗദ്ദാറിന്റെ മാറ്റം അദ്ദേഹത്തെ പിന്തുടരുന്നവരെ ഞെട്ടിക്കുന്നതായിരുന്നു. തെലങ്കാനയെന്ന പ്രത്യേക സംസ്ഥാനത്തിന്റെ രൂപീകരണത്തിനായി 2010ല്‍ തെലങ്കാന പ്രജാ ഫ്രണ്ട് രൂപീകരിച്ച് ഗദ്ദാര്‍ ജനകീയ മുന്നേറ്റത്തിന് ശക്തിപകര്‍ന്നിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

'തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഹരിശ്ചന്ദ്രന്‍, അമര്‍ അക്ബര്‍ അന്തോണിയിലെ നല്ലവനായ ഉണ്ണി'; ഷാഫി പറമ്പിലിനെ പരിഹസിച്ച് പി ജയരാജന്‍