ദേശീയം

അടുത്ത തെരഞ്ഞെടുപ്പില്‍ തേജസ്വി യാദവ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് ലാലു പ്രസാദ് യാദവ്

സമകാലിക മലയാളം ഡെസ്ക്

പാറ്റ്‌ന: 2020ലെ ബീഹാര്‍ നിയമസഭാ  തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി യാദവായിരിക്കുമെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. ഇതിനകം തന്നെ നേതൃഗുണവും വാക്‌വൈഭവും തെളിയിക്കാനായെന്നും തന്റെ മകനായതുകൊണ്ട് പറയുന്നതല്ലെന്നും ലാലു പറഞ്ഞു.

അടുത്ത തെരഞ്ഞെടുപ്പില്‍ ആര്‍ജെഡി തേജസ്വി യാദവിന്റെ നേതത്വത്തിലായിരിക്കും തെരഞ്ഞെടുപ്പിനെ നേരിടുകയെന്ന് ആര്‍ജെഡി സംസ്ഥാന പ്രസിഡന്റ് രാമചന്ദ്ര പുറെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് ലാലുവിന്റെ പ്രതികരണം.

മഹാസഖ്യത്തിന്റെ ഭാഗമായി രൂപപ്പെട്ട നിതീഷ് കുമാര്‍ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായിരുന്നു തേജസ്വി യാദവ്. പിന്നാലെ നിതീഷ് കുമാര്‍ ബിജെപി പിന്തുണ തേടിയതോടെ സഖ്യം തകരുകയായിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ