ദേശീയം

പൗരത്വ രജിസ്റ്റര്‍ തടയാന്‍ ഒരാള്‍ക്കും ആവില്ല; അവസാനത്തെ നുഴഞ്ഞുകയറ്റക്കാരെ വരെ പുറത്തെത്തിക്കുമെന്ന് അമിത് ഷാ

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: പൗരത്വ രജിസ്റ്റര്‍ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. അവസാനത്തെ നുഴഞ്ഞുകയറ്റക്കാരെ വരെ പുറത്തെത്തിക്കുമെന്ന് അമിത് ഷാ പറഞ്ഞു. അസം പൗരത്വ രജിസ്റ്ററിന്റെ പേരില്‍ കോണ്‍ഗ്രസും തൃണമൂലും രാഷ്ട്രീയം കളിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. കെല്‍ക്കത്തയില്‍ യുവ സ്വാഭിമാന്‍ സമാവേശ് റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ

ബംഗാളിലെ നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജി സ്വീകരിക്കുന്നത്. ബംഗാളില്‍ മമതാ ബാനര്‍ജിയുടെ വോട്ട്് ബാങ്കാണ് ബംഗ്ലാദേശ് അഭയാര്‍ത്ഥികളെന്നും അമിത് ഷാ പറഞ്ഞു

കേന്ദ്രസര്‍ക്കാര്‍ ഫണ്ട് മമതാ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണ്. അടുത്ത തെരഞ്ഞടുപ്പില്‍ ബംഗാളിലും പാര്‍ട്ടി അധികാരത്തിലെത്തും. മമതയെയും  പാര്‍ട്ടിയെയും ബംഗാളിന്റെ അധികാരത്തില്‍ നിന്നും പിഴുതെറിയുകയാണ് ബിജെപിയുടെ ലക്ഷ്യം. പാര്‍ട്ടി സ്ഥാപകനായ ശ്യാമപ്രസാദ് മുഖര്‍ജിയുടെ ജന്മസ്ഥലമായ ബംഗാളില്‍ മാറ്റം കൊണ്ടുവരാന്‍ സാധിച്ചില്ലെങ്കില്‍ മറ്റു 19 സംസ്ഥാനങ്ങളില്‍ ബി ജെ പി അധികാരം കയ്യാളുന്നതില്‍ അര്‍ഥമില്ല. ബി ജെ പി ബംഗാള്‍ വിരോധികളല്ല, മമതാ വിരോധികളാണെന്നും അദ്ദേഹം പറഞ്ഞു. ബംഗാൡ മാറ്റം അനിവാര്യമാണ്. എങ്കില്‍ മാത്രമെ സംസ്ഥാനം വികസനവഴിയിലെത്തുകയുള്ളുവെന്നും അമിത് ഷാ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

ഐഎസ്എല്‍; ഗോവയെ തകര്‍ത്ത് മുംബൈ സിറ്റി എഫ്‌സി ഫൈനലില്‍

എറണാകുളം സൗത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍; നാലു ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല, ഭാഗികമായി റദ്ദാക്കിയവ

ഊട്ടിയിലും രക്ഷയില്ല; ചരിത്രത്തിലെ ഏറ്റവും കൂടിയ ചൂട്

ഡല്‍ഹിയെ അനായാസം വീഴ്ത്തി; പ്ലേ ഓഫിലേക്ക് അടുത്ത് കൊല്‍ക്കത്ത