ദേശീയം

മദര്‍ തെരേസയെ പോലും വെറുതെ വിടുന്നില്ല: ബിജെപി കന്യാസ്ത്രീകളെ ലക്ഷ്യം വയ്ക്കുന്നു; മിഷണറീസ് ഓഫ് ചാരിറ്റിക്ക് പിന്തുണയുമായി മമത

സമകാലിക മലയാളം ഡെസ്ക്


കൊല്‍ക്കത്ത: നടപടി ക്രമങ്ങള്‍ പാലിക്കാതെ അനാഥ കുട്ടികളെ വിറ്റ് പണമാക്കി എന്ന സംഭവത്തില്‍ മദര്‍ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിക്ക് എതിരെ കേസെടുത്ത വിവാദത്തില്‍ ബിജെപിക്കെതിരെ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബിജെപി ബോധപൂര്‍വം മദര്‍ തെരേസയുടെ പേര് കളങ്കപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും കന്യാസ്ത്രീകളെ ലക്ഷ്യംവയ്ക്കുകയാണെന്നും അവര്‍ പറഞ്ഞു. 

 മിഷണറീസ് ഓഫ് ചാരിറ്റി സ്ഥാപിച്ചത് മദര്‍ തെരേസയാണ്. ഇപ്പേള്‍ അവരേയും വെറുതേവിടുന്നില്ല. അവരുടെ പേര് ചീത്തയാക്കാന്‍ പകയോടെയുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നു. പാവപ്പെട്ടവരില്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ മിഷണറീസ് ഓഫ് ചാരിറ്റി തുടരട്ടേയെന്ന് മമത ട്വിറ്ററില്‍ കുറിച്ചു. 

മിഷണറീസ് ഓഫ് ചാരിറ്റിക്ക് എതിരെ സംഘപരിവാര്‍ വ്യാപക ക്യാമ്പയിന്‍ നടത്തിവരികയാണ്. ഝാര്‍ഖണ്ഡ് റാഞ്ചിയിലെ നിര്‍മ്മല ഹൃദയ ശിശുഭവന്‍ കുട്ടികളെ വിറ്റു എന്നാണ് കേസ്.മൂന്നു പരാതികളാണ് സ്ഥാപനത്തിനെതിരെ ലഭിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മിഷണറീസ് ഓഫ് ചാരിറ്റി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ സ്ഥാപനത്തിന് എതിരെ പ്രചാരണവുമായി സംഘപരിവാര്‍ സംഗത്തെത്തി. മിഷണറീസ് ഓഫ് ചാരിറ്റി 280 കുട്ടികളെ കടത്തി എന്നാണ് സംഘപരിവാര്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ മിഷണറീസ് ഓഫ് ചാരിറ്റി ഹോമില്‍ നിന്നും നാല് കുട്ടകളെ മാത്രമാണ് കാണാതയതെന്നും മൂന്നുപേരെ കണ്ടെത്തിയെന്നും ഝാര്‍ഖണ്ഡ് എഡിജിപി സ്ഥിരീകരിച്ചു. ഇതിന് പിന്നാലെയാണ് മിഷണറീസ് ഓഫ് ചാരിറ്റിക്ക് പിന്തുണയുമായി ബംഗാള്‍ മുഖ്യമന്ത്രി രംഗത്തെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

ഐഎസ്എല്‍; ഗോവയെ തകര്‍ത്ത് മുംബൈ സിറ്റി എഫ്‌സി ഫൈനലില്‍

എറണാകുളം സൗത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍; നാലു ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല, ഭാഗികമായി റദ്ദാക്കിയവ

ഊട്ടിയിലും രക്ഷയില്ല; ചരിത്രത്തിലെ ഏറ്റവും കൂടിയ ചൂട്

ഡല്‍ഹിയെ അനായാസം വീഴ്ത്തി; പ്ലേ ഓഫിലേക്ക് അടുത്ത് കൊല്‍ക്കത്ത