ദേശീയം

എല്ലാ വാട്‌സ്ആപ്പ് ഗ്രൂപ്പിലും അമിത് ഷാ; 1800 വാട്‌സ്ആപ്പ് ഗ്രൂപ്പുകളുമായി ബിജെപി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി 1800 വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ തുടങ്ങി. പാര്‍ട്ടി പ്രവര്‍ത്തകരോട് നേരിട്ട് സംവദിക്കാനും വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയാനും ബിജെപി അധ്യക്ഷന്‍ അമിത് ഷായെയും അംഗമാക്കിയാണ് 1800 ഗ്രൂപ്പുകളും ആരംഭിച്ചിരിക്കുന്നത്. 

തിരഞ്ഞെടുപ്പിന് മുന്നോടിയായി മണ്ഡലതലം മുതല്‍ പാര്‍ട്ടി പ്രവര്‍ത്തകരെ പ്രചാരണത്തിന്റെ ഭാഗമാക്കുന്നതിനും ഒരുമിച്ച് നിര്‍ത്തുന്നതിനുമാണ് വാട്‌സ്ഗ്രൂപ്പിനെ ഉപയോഗിക്കുന്നതെന്നാണ് പാര്‍ട്ടി നേതൃത്വം അവകാശപ്പെടുന്നത്.പാര്‍ട്ടി പ്രവര്‍ത്തകരെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിനായി 1800 വാട്‌സ്ആപ്പ് ഗ്രൂപ്പുകളാണ് ഇപ്പോള്‍ ഒരുക്കിയിട്ടുള്ളത്. എണ്ണം ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന വ്യാജവാര്‍ത്തകളും പ്രചരണങ്ങളും തടയാന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ സഹായിക്കുമെന്ന് ബിജെപി മീഡിയ റിലേഷന്‍ മാനേജര്‍ നീല്‍കാന്ത് ബക്ഷി അറിയിച്ചു. 

എല്ലാ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെയും പാര്‍ട്ടിയുടെ ഡല്‍ഹിയിലെ മേധാവി മനോജ് തിവാരിയെയും അംഗമാക്കിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ വ്യാജവാര്‍ത്ത പ്രചരിക്കുന്നത് പാര്‍ട്ടിയുടെ അന്തസിന് കോട്ടം വരുത്തുന്നുണ്ട്. ഇത്തരം പ്രവണതകള്‍ തടയാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ മുന്നോട്ട് വരണമെന്നും പാര്‍ട്ടി നേതൃയോഗത്തില്‍ അമിത് ഷാ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരുന്നു. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണനേട്ടങ്ങള്‍ സംബന്ധിച്ച സന്ദേശങ്ങള്‍ ജനങ്ങളിലെത്തിക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കാന്‍ ജില്ലാ, മണ്ഡലം തലത്തില്‍ ബിജെപി സോഷ്യല്‍ മീഡിയാ അംഗങ്ങളുടെ യോഗം വിളിക്കാനും നേതൃത്വം പദ്ധതിയിടുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

'തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഹരിശ്ചന്ദ്രന്‍, അമര്‍ അക്ബര്‍ അന്തോണിയിലെ നല്ലവനായ ഉണ്ണി'; ഷാഫി പറമ്പിലിനെ പരിഹസിച്ച് പി ജയരാജന്‍