ദേശീയം

ടിബറ്റില്‍ ചൈനീസ് യുദ്ധവിമാനങ്ങള്‍ ; അതിര്‍ത്തിയില്‍ ആശങ്ക 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനീസ് യുദ്ധവിമാനങ്ങള്‍ ഇറക്കിയതായി റിപ്പോര്‍ട്ട്. അതിര്‍ത്തിയില്‍ ടിബറ്റന്‍ പ്രദേശത്താണ് വിമാനം ഇറക്കിയത്. 11 യുദ്ധവിമാനങ്ങളും, 22 ഹെലികോപ്ടറുകളും ചൈന ഇറക്കിയതായാണ് റിപ്പോര്‍ട്ട്. എയര്‍ബേസിലാണ് യുദ്ധവിമാനം ഇറക്കിയത്. 

സാഹചര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്ന് ഇന്ത്യന്‍ അധികൃതര്‍ സൂചിപ്പിച്ചു. അതേസമയം യുദ്ധവിമാനം ഇറക്കിയോ എന്ന കാര്യത്തില്‍ ഇന്ത്യന്‍ പ്രതിരോധമന്ത്രാലയമോ, കേന്ദ്രസര്‍ക്കാരോ സ്ഥിരീകരണം നടത്തിയിട്ടില്ല. നേരത്തെ അതിര്‍ത്തിയെ ദോക്‌ലാമില്‍ ചൈന സൈന്യത്തെ വിന്യസിച്ചത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറെ വഷളാക്കിയിരുന്നു.  

അതിര്‍ത്തിയിലെ ടിബറ്റന്‍ പ്രദേശത്തെ ചൈനയുടെ റോഡ് നിര്‍മ്മാണവും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചില്‍ തട്ടിച്ചിരുന്നു. ഇന്ത്യയുടെ ശക്തമായ വിയോജിപ്പിനെ തുടര്‍ന്ന് പിന്നീട് ചൈന റോഡ് നിര്‍മ്മാണം നിര്‍ത്തിവെക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും'- എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

ആദ്യം മഴ, ഇടി മുഴങ്ങി കോഹ്‌ലിയുടെ ബാറ്റില്‍! പഞ്ചാബിന് കൂറ്റന്‍ ലക്ഷ്യം

'സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 15 ലക്ഷം ഫയല്‍'; അടിസ്ഥാന രഹിതമെന്ന് സര്‍ക്കാര്‍

കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കും?

ഒന്നിന് 50 രൂപ; പിടിച്ചെടുത്തത് 40,000 സിം കാര്‍ഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍, ബയോ മെട്രിക് സ്‌കാനറുകള്‍; ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍