ദേശീയം

തീയതി ചോർന്നെന്ന ആരോപണം അന്വേഷിക്കാൻ സിബിഐയുടെ സഹായം തേടി

സമകാലിക മലയാളം ഡെസ്ക്

ന്യൂ​ഡ​ൽ​ഹി: ക​ർ​ണാ​ട​ക നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി ചോർന്നെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷൻ സിബിഐയുടെ സഹായം തേടി. കമ്മിഷൻ തീയതി പ്രഖ്യാപിക്കും മുമ്പ് ബിജെപി ഐടി സെൽ മേധാവി ഇതു ട്വീറ്റ് ചെയ്തെന്നാണ് ആക്ഷേപം ഉയർന്നിട്ടുള്ളത്. ഇക്കാര്യം അന്വേഷിക്കാനാണ് കമ്മിഷൻ സിബിഐയെ സമീപിച്ചത്.

തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നാ​യി ക​മ്മി​ഷ​ൻ വി​ളി​ച്ച വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രാ​ണ് ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. ബി​ജെ​പി ഐ​ടി സെ​ൽ മേ​ധാ​വി തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി ട്വീ​റ്റ് ചെ​യ്തി​രു​ന്നു​വെ​ന്നും ക​മ്മീ​ഷ​ന്‍റെ പ്ര​ഖ്യാ​പ​ന​ത്തി​നു മു​ൻ​പാ​ണ് ട്വീ​റ്റ് പു​റ​ത്തു​വ​ന്ന​തെ​ന്നും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ ആ​രോ​പി​ച്ചു. 12ന് വോട്ടെടുപ്പും 18ന് വോട്ടെണ്ണലുമെന്നായിരുന്നു ട്വിറ്റിലെ ഉളളടക്കം.
സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

ക​ർ​ണാ​ട​ക​യി​ൽ മേ​യ് 12-നാ​ണ് വോ​ട്ടെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. മേ​യ് 15ന് ​ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ക്കും. ഏ​പ്രി​ൽ 24-നാ​യി​രി​ക്കും നാ​മ​നി​ർ​ദ്ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി. 25ന് ​ക​മ്മീ​ഷ​ൻ സൂ​ക്ഷ്മ പ​രി​ശോ​ധ​ന ന​ട​ത്തും. ഏ​പ്രി​ൽ 27 വ​രെ പ​ത്രി​ക​ക​ൾ പി​ൻ​വ​ലി​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​കു​മെ​ന്നും ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

പതിനേഴാം വയസ്സിൽ മകനുണ്ടായി, മകന് 17 തികഞ്ഞപ്പോൾ മുത്തശ്ശിയായി; 34കാരിയായ നടിയുടെ വിഡിയോ വൈറല്‍

60 വര്‍ഷത്തോളം അമേരിക്കയില്‍ താമസിച്ചു, വോട്ടുചെയ്തു, നികുതി അടച്ചു; ജിമ്മി യുഎസ് പൗരനല്ലെന്ന് അധികൃതര്‍

പ്ലാസ്റ്ററിട്ട കൈയ്യുമായി റെഡ് കാർപറ്റിൽ തിളങ്ങി ഐശ്വര്യ, ഒപ്പം നടന്ന് ആരാധ്യയും

പ്ലേ ഓഫിലെ നാലാമന്‍ ആര്? ചെന്നൈ- ബംഗളൂരു പോര് വിധി പറയും