ദേശീയം

'എന്റെ അന്ത്യകര്‍മ്മങ്ങള്‍ അച്ഛന്‍ ചെയ്യരുത്, കുടി നിര്‍ത്തിയാല്‍ മതി'; അച്ഛന്റെ മദ്യപാനം സഹിക്കവയ്യാതെ 17 കാരന്‍ ജീവനൊടുക്കി

സമകാലിക മലയാളം ഡെസ്ക്

മിഴ്‌നാട് തിരുനല്‍വേലിയില്‍ അച്ഛന്റെ മദ്യപാനം സഹിക്കവയ്യാതെ 17 കാരന്‍ ജീവനൊടുക്കി. ദിനേശ് നല്ലശിവന്‍ എന്ന കുട്ടിയാണ് അച്ഛന്റെ മദ്യപാനത്തിലും പീഡനത്തിലും മനംനൊന്ത് തൂങ്ങിമരിച്ചത്. സംസ്ഥാനത്ത് മദ്യനിരോധനം നടപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി ഇ. പളനിസ്വാമിയോടും ആവശ്യപ്പെട്ടുകൊണ്ടുള്ള ആത്മഹത്യാ കുറിപ്പും ദിനേശില്‍ നിന്ന് കണ്ടെത്തി.

തന്റെ മരണശേഷമെങ്കിലും അപ്പ കുടി നിര്‍ത്തണമെന്നാണ് ഈ കുട്ടി പറയുന്നത്. തന്റെ അന്ത്യകര്‍മകള്‍ അച്ഛന്‍ ചെയ്യരുതെന്നും അത് അമ്മാവന്‍ ചെയ്‌തോളുമെന്നും അത്മഹത്യകുറിപ്പില്‍ പറയുന്നു. ഇതാണ് തന്റെ അവസാനത്തെ ആഗ്രഹം. അപ്പ കുടി നിര്‍ത്തിയാല്‍ മാത്രമേ തന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കുകയൊള്ളൂവെന്നും ദിനേശ് കുറിച്ചു. കുട്ടിയുടെ വസത്രത്തിലെ പോക്കറ്റില്‍ നിന്നാണ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്.

നാമക്കലില്‍ 12 ാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു ദിനേശ്. ഡോക്റ്റര്‍ ആവാനുള്ള ആഗ്രഹത്തില്‍ നീറ്റ് പരീക്ഷയ്ക്ക് തയാറെടുക്കുകയായിരുന്നു. ഡോക്റ്റര്‍ ആവാനുള്ള അതിയായ ആഗ്രഹം ആത്മഹത്യാകുറിപ്പില്‍ കാണാം. ദിനേശ് എംബിബിഎസ് എംഡി എന്ന് എഴുതിയാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്. 

ഒന്‍പത് വര്‍ഷം മുന്‍പ് ദിനേശിന്റെ അമ്മ മരിച്ചു. അതിന് ശേഷം അച്ഛന്‍ മാടസാമി മറ്റൊരു വിവിഹം കഴിച്ചു. ഇതോടെ ഒറ്റപ്പെട്ടുപോയ ദിനേശ് മധുരയിലെ അമ്മാവനൊപ്പം താമസിച്ചാണ് പഠിച്ചത്. 12 ക്ലാസ് കഴിഞ്ഞ് ചെന്നൈയില്‍ ചായക്കടയില്‍ കുറച്ച് നാള്‍ ജോലി ചെയ്തു. അതിനൊപ്പം നീറ്റിന് വേണ്ടി പഠിക്കുന്നുണ്ടായിരുന്നു. അടുത്തിടെ ബന്ധുക്കളുടെ നിര്‍ബന്ധത്തില്‍ അച്ഛന്റെ അടുത്തേക്ക് ദിനേശ് മടങ്ങിയിരുന്നു. എന്നാല്‍ അച്ഛന്റെ കള്ളു കുടിയും പീഡനവും തുടര്‍ന്നതോടെ സഹിക്കാന്‍ വയ്യാതെയാണ് ദിനേശ് ആത്മഹത്യ ചെയ്തത്. 

ബന്ധുവിന്റെ വീട്ടിലേക്ക് പോകുന്നു എന്നു പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ കുട്ടി തിരുനല്‍വേലിക്കടുത്ത് കുരുക്കള്‍പട്ടിയില്‍ സംസ്ഥാന പാതയോരത്ത് റെയില്‍ വേ പാലത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കുട്ടിയുടെ മൃതദേഹം കാണുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

ഐഎസ്എല്‍; ഗോവയെ തകര്‍ത്ത് മുംബൈ സിറ്റി എഫ്‌സി ഫൈനലില്‍

എറണാകുളം സൗത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍; നാലു ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല, ഭാഗികമായി റദ്ദാക്കിയവ

ഊട്ടിയിലും രക്ഷയില്ല; ചരിത്രത്തിലെ ഏറ്റവും കൂടിയ ചൂട്

ഡല്‍ഹിയെ അനായാസം വീഴ്ത്തി; പ്ലേ ഓഫിലേക്ക് അടുത്ത് കൊല്‍ക്കത്ത