ദേശീയം

സൈക്കിളിലും കാളവണ്ടിയിലും രാഹുല്‍; ഒഴുകിയെത്തി ജനം; കര്‍ണാടക ഇളക്കിമറിച്ച് കോണ്‍ഗ്രസ് റോഡ് ഷോ

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ഇന്ധന വില വര്‍ധനയ്ക്ക് എതിരായ പ്രതിഷേധം തെരഞ്ഞെടുപ്പു പ്രചാരണമാക്കി മാറ്റി കര്‍ണാടകയില്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ. സൈക്കിളിലും കാളവണ്ടിയിലുമായാണ് രാഹുല്‍ കോലാറില്‍ റോഡ് ഷോ നടത്തിയത്. 

സൈക്കിളില്‍ എത്തിയ നേതാവിനെ കാണാന്‍ ആയിരങ്ങളാണ് വഴിയരികില്‍ തടിച്ചുകൂടിയത്. ആദ്യം കാളവണ്ടിയിലും പിന്നീട് സൈക്കിളിലുമായിരുന്നു രാഹുലിന്റെ യാത്ര. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ വന്‍ ജനാവലി രാഹുല്‍ ഗാന്ധിയുടെ യാത്രയ്‌ക്കെത്തി.

ഇന്ധന വില കുറയ്ക്കുന്നതിന് നടപടി സ്വീകരിക്കാതിരിക്കുന്നതില്‍ രൂക്ഷ വിമര്‍ശനമാണ് രാഹുല്‍ മോദി സര്‍ക്കാരിനെതിരെ ഉയര്‍ത്തിയത്. പത്തു ലക്ഷം കോടി രൂപയാണ് നികുതി ഇനത്തില്‍ സര്‍ക്കാര്‍ പിരിച്ചെടുക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു. ഇന്ധന നികുതിയുടെ പേരില്‍ രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കുകയാണ് സര്‍ക്കാരെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറ്റപ്പെടുത്തി. 

ഇന്ധന വില വര്‍ധനയില്‍ സര്‍ക്കാര്‍ ജനങ്ങളെ പിഴിയുകയാണെന്ന് കുറ്റപ്പെടുത്തുന്ന വിഡിയോ രാഹുല്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. മോദി സര്‍ക്കാരിന്റെ നാലു വര്‍ഷത്തിനിടെ രാജ്യാന്തര എണ്ണവിലയില്‍ അറുപത്തിയേഴു ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായതെന്ന് വിഡിയോയില്‍ പറയുന്നു. എന്നാല്‍ രാജ്യത്ത് വില റോക്കറ്റുപോലെ കുതിച്ചു കയറുകയാണ്. സര്‍ക്കാരിന്റെ ഭരണ പരാജയമാണ് ഇതെന്ന് രാഹുല്‍ കുറ്റപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

വോട്ടെടുപ്പ് വൈകിയത് കൃത്യത ഉറുപ്പുവരുത്താനുള്ള ഉദ്യോഗസ്ഥ ജാഗ്രത മൂലം; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

'എന്നെ എമിലി എന്ന് വിളിക്കൂ'; യഥാര്‍ത്ഥ പേരിനോടുള്ള ഇഷ്ടം പറഞ്ഞ് എമ്മ സ്റ്റോണ്‍

'ഹര്‍ദിക് പാണ്ഡ്യക്ക് എന്താണ് ഇത്ര പ്രാധാന്യം? ഒരു മുന്‍ഗണനയും നല്‍കരുത്'

പാക് യുവതിക്ക് ഇന്ത്യയിൽ സ്നേഹത്തണല്‍ ഒരുക്കി ഡോക്ടർമാർ; ആയിഷയുടെ ഹൃദയം വീണ്ടും തുടിച്ചു