ദേശീയം

സ്വഛ ഭാരത്!! ഗേള്‍സ് ഹോസ്റ്റലിലെ അന്തേവാസികള്‍ പ്രാഥമിക കൃത്യം നിര്‍വഹിക്കുന്നത് വെളിയിടത്തില്‍

സമകാലിക മലയാളം ഡെസ്ക്

ഇന്‍ഡോര്‍: സ്വഛ ഭാരത്തിനായി നിരന്തരം സംസാരിക്കുന്ന ബിജെപി ഭരിക്കുന്ന മധ്യമപ്രദേശില്‍ ഹോസ്റ്റല്‍ വാസികളായ പെണ്‍കുട്ടികള്‍ 'വെളിക്കിറങ്ങുന്നത്' വെളിയില്‍! ടൊയ്‌ലറ്റില്‍ വെള്ളമില്ലാത്തതിനാല്‍ ഹോസ്റ്റല്‍ അന്തേവാസികള്‍ പ്രാഥമിക ആവശ്യങ്ങളും കുളിയുമെല്ലാം നടത്തുന്നത് പുറത്താണെന്ന് വാര്‍ഡന്‍ പറയുന്നു.

ദോമവയിലെ മാദിയാധോ ഗ്രാമത്തിലാണ് ഹോസ്റ്റല്‍ സ്ഥിതി ചെയ്യുന്നത്. ഒരു മാസമായി ഇവിടെ വെള്ളമില്ലെന്ന് വാര്‍ഡന്‍ കാന്തി ആഹിര്‍വാര്‍ പറയുന്നു. ആറാം ക്ലാസു മുതല്‍ പ്ലസ് ടു വരെയുള്ള കുട്ടികളാണ് ഇവിടെ താമസിക്കുന്നത്. മൊത്തം നൂറിലേറെ കുട്ടികളുണ്ട്. ഇവര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ക്കായി പുറത്തു പോവേണ്ടി വരികയാണെന്നാണ് വാര്‍ഡന്‍ പറയുന്നത്.

വെളിയിട വിസര്‍ജന മുക്തമാവുന്നതിനായി രാജ്യത്തെ ഓരോ സംസ്ഥാനവും തീവ്ര ശ്രമം നടത്തുന്നതിനിടയിലാണ് മധ്യമപ്രദേശില്‍നിന്നുള്ള വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. കേരളം ഉള്‍പ്പെടെയുള്ള ഏതാനും സംസ്ഥാനങ്ങള്‍ ഇതിനകം തന്നെ വെളിയിട വിസര്‍ജന വിമുക്തമായി പ്രഖ്യാപിച്ചികഴിഞ്ഞിട്ടുണ്ട്. 

ഹോസ്റ്റലില്‍ വെള്ളമില്ലാത്തതിനാല്‍ രണ്ടു കിലോമീറ്റര്‍ നടന്നാണ് കുട്ടികള്‍ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതെന്ന് വാര്‍ഡന്‍ പറയുന്നു. ഹോസ്റ്റലില്‍ രണ്ടു കുഴല്‍ക്കിണര്‍ ഉണ്ടെങ്കിലും വെള്ളമില്ല. ഒരു മാസമായി ഇതാണ് അവസ്ഥ. അധികൃതരെ പലവട്ടം വിവരമറിയിച്ചിട്ടും ഫലമൊന്നുമുണ്ടായില്ലെന്നാണ് വാര്‍ഡന്‍ പറയുന്നത്. 

കുടിക്കാനും മറ്റാവശ്യത്തിനുമുള്ള വെള്ളം എങ്ങനെയെങ്കിലും സംഘടിപ്പിക്കും. കുളിയും മറ്റ് ആവശ്യങ്ങളുമെല്ലാം പുറത്തുനിന്നാണ്. കുട്ടികള്‍ പ്രാഥമിക കര്‍മങ്ങള്‍ക്കും കുളിക്കാനും പോവുമ്പോള്‍ താനും കൂടെ പോവുമെന്നാണ് ഇവര്‍ പറയുന്നത്. 

സ്വഛ് ഭാരത് ക്യാംപയ്‌നിടയില്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റലിലെ അന്തേവാസികള്‍ വെളിയിടങ്ങളില്‍ വിസര്‍ജനം നടത്തേണ്ടിവരുന്ന വാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കലക്ടര്‍ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. ഇക്കാര്യം തന്നെ ആരും അറിയിച്ചിരുന്നില്ലെന്നാണ് കലക്ടര്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ