ദേശീയം

പത്ത് ലക്ഷം നല്‍കിയില്ലെങ്കില്‍ പീഡന കേസില്‍ കുടുക്കും; ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

നോയിഡ: പീഡന കേസില്‍ കുടുക്കുമെന്ന് പറഞ്ഞ് യുവാവില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. ഗ്രേറ്റര്‍ നോയിഡയിലെ ലഖ്‌നവാലി ഗ്രാമത്തിലാണ് സംഭവമുണ്ടായത്. പത്ത് ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ പീഡന കേസില്‍ കുടുക്കും എന്നായിരുന്നു യുവതിയുടെ ഭീഷണി. യുവാവ് പൊലീസില്‍ പരാതി നല്‍കിയതോടെ തട്ടിപ്പ് പുറത്തുവരുന്നത്. 

പരാതിക്കാരനും അറസ്റ്റിലായ സ്ത്രീയും കുറച്ചു നാള്‍ മുന്‍പ് വരെ സുഹൃത്തുക്കളായിരുന്നു. അന്നെല്ലാം പല കാര്യങ്ങള്‍ പറഞ്ഞ് ഇയാളില്‍ നിന്ന് യുവതി പണം വാങ്ങിയിരുന്നു. പിന്നീട് പണം നല്‍കാതായതോടെ കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചത്. ഒക്‌റ്റോബര്‍ 11 നാണ് യുവാവ് പരാതി നല്‍കുന്നത്. പത്ത് ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ പീഡിപ്പിച്ചതായി പരാതി നല്‍കുമെന്നായിരുന്നു ഭീഷണി. 

പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതി ഭീഷണിപ്പെടുത്തിയതായി തെളിയുകയായിരുന്നു. ഇരുവരുടേയും സന്ദേശങ്ങളും പൊലീസ് പരിശോധിച്ചു. കോടതിയില്‍ ഹോജരാക്കിയ യുവതിയെ റിമാന്‍ഡ് ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

ഇറുകിയ വസ്ത്രം ധരിക്കുമ്പോൾ പ്രശ്നമുണ്ടോ; എന്താണ് സാരി കാൻസർ?

ഇനി ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും എളുപ്പം റിയാക്ട് ചെയ്യാം; പുതിയ ഫീച്ചര്‍

ഇന്ത്യന്‍ പുരുഷ റിലേ ടീമിനു കനത്ത തിരിച്ചടി; ഒളിംപിക്‌സ് യോഗ്യത തുലാസില്‍

'കുഞ്ഞുങ്ങളെ നമ്മള്‍ കേള്‍ക്കണം'; യുണിസെഫ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി കരീന കപൂര്‍