ദേശീയം

ഗംഗാ സ്‌നാനത്തിനിടെ യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തു, വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

പാട്‌ന : ഗംഗയില്‍ കുളിച്ചുകൊണ്ടിരുന്ന യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തതായി പരാതി. പാട്‌ന സ്വദേശിനിയാണ് പീഡനത്തിനിരയായത്. ഗംഗയില്‍ കുളിച്ചുകൊണ്ടിരിക്കെ യുവതിയെ പ്രതികള്‍ ബലമായി പിടിച്ചുകൊണ്ടുപോയി ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

സംഭവവുമായി ബന്ധപ്പെട്ട് ശിവപൂജന്‍ മഹ്‌തോ, വിശാല്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പീഡന ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈലില്‍ പകര്‍ത്തി. പിന്നീട് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചതായും പൊലീസ് പറഞ്ഞു. 

വാട്‌സ് ആപ്പിലൂടെ പ്രചരിച്ച ദൃശ്യങ്ങള്‍ വൈറലായി. ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ഡ്രൈവറാണ് കേസിലെ പ്രതിയാ മെഹ്‌തോ. പ്രായപൂര്‍ത്തികാത്ത ഒരു പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് കൊണ്ടുപോകുന്നതിനിടെ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുട്ടിയെ രക്ഷപ്പെടുത്തിയതായും പൊലീസ് അറിയിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

ഹാപ്പി ബര്‍ത്ത് ഡേ രോഹിത്

അനാവശ്യം, അടിസ്ഥാനരഹിതം; വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

മെയ് 1ന് തൊഴിലാളി ദിനം, അതെന്താ അങ്ങനെ? അറിയാം

'ബിജെപിയില്‍ ആളെ ചേര്‍ക്കുന്നത് ദല്ലാളുമാരെ വെച്ചല്ല'; ശോഭ സുരേന്ദ്രനെതിരെ ബിജെപി വൈസ് പ്രസിഡന്റ്