ദേശീയം

ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ച് നിരന്തരം ശല്യം ചെയ്തു: വിവാഹിതനായ യുവാവ് തൂങ്ങിമരിച്ചു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ച് നിരന്തരം ശല്യം ചെയ്യുന്നത് താങ്ങാനാവാതെ യുവാവ് ആത്മഹത്യ ചെയ്തു. ഒരു സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ സച്ചിന്‍ മിത്കാരി(36) എന്നയാളാണ് ആത്മഹത്യ ചെയ്തത്. മഹാരാഷ്ട്രിയിലെ പര്‍ഭാനി ജില്ലയിലാണ് സംഭവം. ആരോപണവിധേയയായ യുവതിക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെയുത്തിട്ടുണ്ട്.

ഞായറാഴ്ചയാണ് വസ്മത് റോഡിലുള്ള വീട്ടില്‍ ഫാനില്‍ സച്ചിനെ  തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സച്ചിനെ അന്വേഷിച്ചെത്തിയ അയല്‍ക്കാരനാണ് ഫാനില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ സച്ചിനെ കണ്ടത്. പൊലീസില്‍ വിവരം  അറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തി വാതില്‍ പൊളിച്ച് അകത്ത് കടന്നെങ്കിലും സച്ചിന്‍ മരിച്ചിരുന്നു.

സംഭവസ്ഥലത്തു നിന്നും സച്ചിന്റെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തതില്‍ നിന്നാണ് യുവതിയുടെ മാനസിക പീഡനത്തെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ പൊലീസിന് ലഭിച്ചത്. സച്ചിന്റെ ആശുപത്രിയിലെ തന്നെ സഹപ്രവര്‍ത്തകയായ ഒരു യുവതിയ്‌ക്കെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

യുവതി ലൈംഗീക ബന്ധത്തിനായി തന്നെ നിരന്തരം ശല്യം  ചെയ്തിരുന്നതായി സച്ചിന്റെ ആത്മഹത്യ കുറിപ്പില്‍ വിശദമാക്കുന്നു. താന്‍ വിവാഹിതണെന്ന് സഹപ്രവര്‍ത്തകയോട് പറഞ്ഞിട്ടും യുവതി പിന്‍മാറിയില്ലെന്നും കത്തില്‍ പറയുന്നു. ബന്ധത്തിന് തയ്യാറായില്ലെങ്കില്‍ വലിയ പ്രത്യഘാതങ്ങള്‍ താന്‍ നേരിടേണ്ടിവരുമെന്ന് പറഞ്ഞ് യുവതി ഭീഷണിപ്പെടുത്തിരുന്നതായും സച്ചിന്‍ ആത്മഹത്യാകുറിപ്പില്‍ വ്യക്തമാക്കുന്നു. സച്ചിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണെന്നും പൊലീസ് വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ