ദേശീയം

അമ്മയുടെ ചിത്രം വേദിയില്‍ ഇല്ല, മകള്‍ പിണങ്ങി; ബിജെപി യോഗത്തില്‍നിന്നു മടങ്ങി

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: വേദിയില്‍ വിജയരാജെ സിന്ധ്യയുടെ ചിത്രം ഒഴിവാക്കിയതില്‍ ചൊടിച്ച് മകളും ബിജെപി നേതാവുമായ യശോധര രാജെ സിന്ധ്യ പാര്‍ട്ടി യോഗത്തില്‍നിന്ന് പിണങ്ങിപ്പോയി. ബിജെപി മധ്യപ്രദേശ് സംസ്ഥാന എക്‌സിക്യൂട്ടിവ് യോഗത്തില്‍നിന്നാണ് യശോധര ചൊടിച്ചു മടങ്ങിയത്. സംസ്ഥാനത്തെ സ്‌പോര്‍ട്‌സ് യുവജന ക്ഷേമ മന്ത്രിയാണ് യശോധര രാജെ സിന്ധ്യ.

പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടിവ് നടക്കുന്ന വേദിയില്‍ ജനസംഘം- ബിജെപി നേതാക്കളായ ശ്യാമ പ്രസാദ് മുഖര്‍ജി, ദീന്‍ദയാല്‍ ഉപാധ്യായ, കുശാഭാവു താക്കറെ, അടല്‍ബിഹാരി വാജ്‌പേയ് എന്നിവരുടെ ചിത്രങ്ങള്‍ സ്ഥാപിച്ചിരുന്നു. ബിജെപി സ്ഥാപക നേതാവായ വിജയരാജ സിന്ധ്യയുടെ ചിത്രം ഒഴിവാക്കിയത് ശ്രദ്ധയില്‍പെട്ട ശശോധര ഇക്കാര്യം നേതാക്കളെ അറിയിക്കുകയായിരുന്നു.

മാതാവിന്റെ ചിത്രം ഒഴിവാക്കിയതില്‍ അതൃപ്തി അറിയിച്ചാണ് യശോധര പാര്‍ട്ടി യോഗവേദിയില്‍നിന്നു മടങ്ങിയത്. പാര്‍ട്ടിയുടെ സ്ഥാപക നേതാവായ രാജമാത ജീവിതം മുഴുവന്‍ നിസ്വാര്‍ഥ സേവനം നടത്തിയ ആളാണെന്ന് യശോധര പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ