ദേശീയം

കാറിന്റെ ബോണറ്റില്‍ ആറ് കിലോമീറ്ററോളം: ടോള്‍പ്ലാസ ജീവനക്കാരനോട് യാത്രക്കാരന്റെ ക്രൂരത (വിഡിയോ)

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ടോള്‍ പ്ലാസയില്‍ നിര്‍ത്താതെ പോയ കാര്‍ ജീവനക്കാരനേയും ബോണറ്റില്‍ തൂക്കി സഞ്ചരിച്ചത് ആറ് കിലോമീറ്ററോളം ദൂരം. ഗുരുഗ്രാമിലെ ടോള്‍പ്ലാസ ജീവനക്കാരനാണ് കാര്‍ ഡ്രൈവറുടെ ക്രൂരതയ്ക്കിരയായത്. ടോള്‍ പ്ലാസയില്‍ നിര്‍ത്താതെ പോയ കാര്‍ ജീവനക്കാരന്‍ തടഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം.

കാര്‍ തടഞ്ഞുനിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ ജീവനക്കാരനെ ഇടിച്ചശേഷം ഇയാളുമായി കാര്‍ പാഞ്ഞ് പോവുകയായിരുന്നു. ആറു കിലോമീറ്ററോളം ദൂരം താന്‍ ബോണറ്റില്‍ തൂങ്ങിക്കിടന്നെന്ന് പിന്നീട് രക്ഷപ്പെട്ട ടോള്‍പ്ലാസ ജീവനക്കാരന്‍ പറഞ്ഞു. 

നൂറു കിലോമീറ്റര്‍ വേഗതയിലാണ് കാര്‍ സഞ്ചരിച്ചതെന്നും ഇതിനിടെ െ്രെഡവര്‍ തന്നോട് പലതവണ കയര്‍ത്തെന്നും ജീവനക്കാരന്‍ പറഞ്ഞു. പോലീസുകാര്‍പോലും തന്റെ കാര്‍ തടയില്ലെന്നായിരുന്നു ഡ്രൈവറുടെ ആക്രോശം. കാര്‍ ടോള്‍പ്ലാസ ജീവനക്കാരനെ ഇടിക്കുന്നതിന്റെയും ഇയാള്‍ ബോണറ്റില്‍ തൂങ്ങിക്കിടക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ