ദേശീയം

കട്ട ഫോണ്‍ കടത്തുന്നതിനിടയില്‍ സ്വന്തം ഫോണ്‍ മറന്നുവച്ചു; കള്ളനെ കുടുക്കിയ മറവി 

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: മൊബൈല്‍ ഷോപ്പില്‍ സ്മാര്‍ട്ട്‌ഫോണ്‍ മോഷ്ടിക്കാനെത്തിയ കള്ളന് കുടുക്കായത് സ്വന്തം ഫോണ്‍. പുത്തന്‍ സ്മാര്‍ട്ട്‌ഫോണുമായി കടക്കുന്നതിനിടയില്‍ കടയില്‍ സ്വന്തം ഫോണ്‍ മറന്നുവച്ചതാണ് മോഷ്ടാവിന് വിനയായത്. തൊണ്ടിയാര്‍പേട്ടിലെ മൊബൈല്‍ ഷോപ്പിലാണ് സംഭവം

കടയുടെ ഷട്ടര്‍ തുറക്കുന്ന ശബ്ദം കേട്ടാണ് കടയുടമ ജാനകിരാമന്‍ ഉണര്‍ന്നത്. പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു മോഷണശ്രമം നടന്നത്. ജാനകിരാമന്‍ എത്തി നോക്കുമ്പോഴേക്കും കള്ളന്‍ കടന്നുകളഞ്ഞിരുന്നു. കുത്തിതുറന്ന നിലയിലായിരുന്നു കട. പരിശോധിക്കുന്നതിനിടയില്‍ പുതിയതായി അവതരിപ്പിച്ച ഒരു ആന്‍ഡ്രോയിഡ് ഫോണ്‍ കടയില്‍ നിന്ന് മോഷണം പോയതായി കണ്ടെത്തി. ഇതോടൊപ്പം ഒരു പഴയ മൊബൈല്‍ തറയില്‍ വീണുകിടക്കുന്നതും ഇയാളുടെ ശ്രദ്ധയിപ്പെട്ടു. 

കടയുടമ വിവരമറിയച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് കടയില്‍ പരിശോധന നടത്തി. പണമോ മറ്റ് വസ്തുക്കളോ മോഷ്ടിക്കപ്പെട്ടിട്ടില്ല. സിസിടിവി ദൃശ്യങ്ങളുടെയും കടയില്‍ നിന്നു ലഭിച്ച മൊബൈലിന്റെയും സഹായത്തോടെ കള്ളനായുള്ള അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പൊലീസ്. കടയുടമ വരുന്ന ശബ്ദം കേട്ട് കള്ളന്‍ തിടുക്കത്തില്‍ കടന്നുകളഞ്ഞതാകാമെന്നും അതിനിടയില്‍ ഫോണ്‍ മറന്നിരിക്കാമെന്നുമാണ് പൊലീസ് നിഗമനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ