ദേശീയം

ഛത്തീസ്ഗഡില്‍ 10 നക്‌സലുകളെ ഏറ്റുമുട്ടലില്‍ വധിച്ചു

സമകാലിക മലയാളം ഡെസ്ക്



റായ്പൂര്‍ : ഛത്തീസ്ഗഡിലെ ബീജാപൂര്‍ ജില്ലയില്‍ ഏറ്റുമുട്ടലില്‍ 10 നക്‌സലൈറ്റുകളെ സുരക്ഷാസേന വധിച്ചു. രാവിലെ 11 മണിയോടെ ബെയ്‌രാം ഗാര്‍ഹ് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വനത്തില്‍ വെച്ചായിരുന്നു ഏറ്റുമുട്ടലുണ്ടായത്. 

സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ്, ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡ് എന്നിവ സംയുക്തമായാണ് നക്‌സല്‍ ഓപ്പറേഷന്‍ നടത്തിയത്. സുക്മ, ബീജാപൂര്‍ മേഖലകളില്‍ നക്‌സലുകള്‍ പരിശീലന ക്യാമ്പുകള്‍ തുടങ്ങാന്‍ ശ്രമിക്കുന്നുവെന്ന  രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു ഓപ്പറേഷന്‍ ആസൂത്രണം ചെയ്തത്. 

ഈ ക്യാമ്പുകള്‍ നശിപ്പിച്ചതായി പൊലീസ് വ്യക്തമാക്കി. 10 നക്‌സലുകളുടെ മൃതദേഹം കണ്ടെത്തിയെന്നും, 11 ഓളം ആയുധങ്ങള്‍ ലഭിച്ചതായും ബീജാപൂര്‍ പൊലീസ് സൂപ്രണ്ട് മോഹിത് ഗാര്‍ഗ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

രൺവീറും ദീപികയുമല്ല; അന്ന് 'ബജിറാവു മസ്താനി'യിൽ അഭിനയിക്കേണ്ടിയിരുന്നത് ഹേമമാലിനിയും രാജേഷ് ഖന്നയും

'ഞങ്ങൾ തമ്മിൽ വഴക്കിടും, പിണങ്ങും'; സിനിമ മേഖലയിലുള്ള ഒരേയൊരു സുഹൃത്തിനേക്കുറിച്ച് സഞ്ജയ് ലീല ബൻസാലി

'ഇതാര് രംഗ ചേച്ചിയോ?': രംഗണ്ണന്‍ സ്റ്റൈലില്‍ കരിങ്കാളി റീലുമായി നവ്യ നായര്‍: കയ്യടിച്ച് ആരാധകര്‍

സ്ലോ ബോൾ എറിയു... കോഹ്‍ലി ഉപദേശിച്ചു, ധോനി ഔട്ട്!