ദേശീയം

ചരിത്രവിജയം നേടിയിട്ടും ബംഗാളിന് രണ്ട് സഹമന്ത്രിമാര്‍ മാത്രം; അതൃപ്തി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  ലോക്‌സഭാ തെരഞ്ഞടുപ്പില്‍ പശ്ചിമബംഗാളില്‍ 42 സീറ്റില്‍ 18 സീറ്റുകള്‍ നേടി ചരിത്രപരമായ വിജയം നേടിയെങ്കിലും സംസ്ഥാനത്ത് നിന്ന് ഒരാള്‍ക്കും പോലും മോദി മന്ത്രിസഭയില്‍ ക്യാബിനറ്റ് പദവി ലഭിച്ചില്ല. ലഭിച്ചതാകട്ടെ രണ്ട് സഹമന്ത്രി സ്ഥാനം മാത്രം. ബംഗാള്‍, ഒഡീഷ, നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളില്‍ നിന്നായി ധര്‍മ്മേന്ദ്ര പ്രധാന്‍ മാത്രമാണ് ഇത്തവണ ക്യാബിനറ്റില്‍ ഇടം നേടിയത്.

ബിജെപിക്ക് ലഭിച്ച 303 സീറ്റുകളില്‍, ബംഗാള്‍, എഡീഷ, നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളില്‍ നിന്നായി ലഭിച്ചത് 44 സീറ്റുകളാണ്. ബംഗാളില്‍ നിന്ന് ബാബുല്‍ സുപ്രിയോ, ദേബശ്രീ ചൗധരി എന്നിവര്‍ മാത്രമാണ് ഇടം പിടിച്ചത്. ആദ്യതവണ ലോക്‌സഭയിലെത്തുന്ന ദേബശ്രീ മഹിളാ മോര്‍ച്ചയുടെ സംസ്ഥാന പ്രസിഡന്റും ബിജെപിയുടെ ജനറല്‍ സെക്രട്ടറിയുമാണ്. 

2021ല്‍ ബംഗാളില്‍ നിയമസഭാ തെരഞ്ഞടുപ്പ് നടക്കാനിരിക്കെ മോദി മന്ത്രിസഭയില്‍ സുപ്രധാനവകുപ്പുകള്‍ ലഭിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം പാര്‍ട്ടി ബംഗാള്‍ ഘടകവും വ്യക്തമാക്കിയിരുന്നു. ക്യാബിനറ്റില്‍ ഇടം ലഭിക്കാത്തതില്‍ ബംഗാള്‍ ഘടകം അതൃപ്തി അറിയിച്ചതായാണ് സൂചന
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും'- എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

ആദ്യം മഴ, ഇടി മുഴങ്ങി കോഹ്‌ലിയുടെ ബാറ്റില്‍! പഞ്ചാബിന് കൂറ്റന്‍ ലക്ഷ്യം

'സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 15 ലക്ഷം ഫയല്‍'; അടിസ്ഥാന രഹിതമെന്ന് സര്‍ക്കാര്‍

കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കും?

ഒന്നിന് 50 രൂപ; പിടിച്ചെടുത്തത് 40,000 സിം കാര്‍ഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍, ബയോ മെട്രിക് സ്‌കാനറുകള്‍; ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍