ദേശീയം

നേതാവ് ശരദ് പവാര്‍ തന്നെ; ഇപ്പോഴും എന്‍സിപിയില്‍, ഒന്നും പേടിക്കാനില്ല, എല്ലാം ഭദ്രം: അജിത് പവാര്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: താനിപ്പോഴും എന്‍സിപിയിലാണെന്നും ശരദ് പവാറാണ് നേതാവെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍. അടുത്ത അഞ്ചു വര്‍ഷക്കാലത്തേക്ക് എന്‍സിപി-ബിജെപി സഖ്യം സ്ഥിരതയാര്‍ന്ന സര്‍ക്കാരിനെ നല്‍കുമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും ക്ഷേമത്തിന് വേണ്ടി സഖ്യം പ്രവര്‍ത്തിക്കുമെന്നും അജിത് പവാര്‍ കൂട്ടിച്ചേര്‍ത്തു.

'ഭയപ്പെടേണ്ട സാഹചര്യമില്ല, എല്ലാം ഭദ്രമാണ്. കുറച്ച് സംയമനം ആവശ്യമാണ്. എല്ലാ പിന്തുണകള്‍ക്കും നന്ദി'- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

മുതിര്‍ന്ന എന്‍സിപി നേതാവ് ജയന്ത് പാട്ടീലൂമായി നടന്ന ചര്‍ച്ചയ്ക്ക് പിന്നാലെയാണ് അജിത് പവാറിന്റെ ട്വീറ്റ് വന്നിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ഉള്‍പ്പെടെ ബിജെപി നേതാക്കളുടെ ആശംസ സന്ദേശങ്ങള്‍ അജിത് പവാര്‍ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു.

നേരത്തെ, എന്‍സിപി നിയമസഭ കക്ഷി നേതാവ് സ്ഥാനത്ത് നിന്ന് അജിത് പവാറിനെ നീക്കിയിരുന്നു. ഉപമുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാനും എന്‍സിപി അജിത്തിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് മറുപടിയെന്നോണമാണ് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതില്‍ ആശംസ അറിയച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ ട്വീറ്റിന് അദ്ദേഹം നന്ദി പറഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ