ദേശീയം

കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയ്ക്ക് കോവിഡ്; ആശുപത്രിയിൽ

സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. അദ്ദേഹത്തെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവിഡ് ബാധ സ്ഥിരീകരിച്ച വിവരം യെദ്യൂരപ്പ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

തന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഡോക്ടർമാരുടെ നിർദേശ പ്രകാരം ആശുപത്രിയിൽ ചികിത്സ തേടിയതായും യെദ്യൂരപ്പ വ്യക്തമാക്കി. ‌‘എന്റെ കൊവിഡ് പരിശോധന ഫലം പോസിറ്റീവാണ്. ആരോഗ്യനില തൃപ്തികരമാണെങ്കിലും ഡോക്ടർമാരുടെ നിർദേശപ്രകാരം ആശുപത്രിയിൽ പ്രവേശിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഞാനുമായി സമ്പർക്കത്തിൽ ഏർപ്പെട്ട എല്ലാവരും നിരീക്ഷണത്തിൽ പ്രവേശിക്കാൻ അഭ്യർത്ഥിക്കുന്നു' യെദ്യൂരപ്പ ട്വിറ്ററിൽ കുറിച്ചു.

യെദ്യൂരപ്പയുടെ ഔദ്യോഗിക വസതിയിലുള്ളവർക്ക് നേരത്തെ രോ​ഗബാധ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം യെദ്യൂരപ്പ ഗവർണറെ സന്ദർശിക്കുകയും ചെയ്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ