ദേശീയം

'ഇവിടെ വരെയെത്തിയത് പാടത്ത് പണിയെടുത്ത അച്ഛന്റെ വിയര്‍പ്പിന്‍മേല്‍'; കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം, പഞ്ചാബ് ഡിഐജി രാജിവച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പഞ്ചാബ് പൊലീസ് ഡിഐജി രാജിവച്ചു. ജയില്‍ ഡിഐജി ലഖ്മീന്ദര്‍ സിങ് ജാഖര്‍ ആണ് രാജിവച്ചത്. 

താന്‍ എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കിയാണ് ശനിയാഴ്ച രാജിക്കത്ത് നല്‍കിയെന്നും അതുകൊണ്ട് രാജി സ്വീകരിക്കുന്നതില്‍ തടസ്സങ്ങള്‍ ഉണ്ടാകില്ല എന്നാണ് കരുതുന്നത് എന്നും അദ്ദേഹം പറഞ്ഞു. അഴിമതി ആരോപണത്തെ തുടര്‍ന്ന കഴിഞ്ഞ മെയില്‍ സിങിനെ സസ്‌പെന്റ് ചെയ്തിരുന്നു. 

'ആത്യന്തികമായി ഞാനൊരു കര്‍ഷനാണ്. രണ്ടാമതാണ് പൊലീസ് ഓഫീസര്‍. കര്‍ഷകനായ എന്റെ അച്ഛന്‍ പാടത്ത് പണിയെടുത്ത് നേടിത്തന്നതാണ് ഇന്നത്തെ എന്റെ എല്ലാ സ്ഥാനങ്ങളും. കാര്‍ഷികമേഖയ്ക്ക് വേണ്ടി ഞാനെന്റെ സര്‍വ്വവും സമര്‍പ്പിക്കുകയാണ്'- ലഖ്മീന്ദര്‍ സിങ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്