ദേശീയം

കോവി‍ഡ് പരിശോധനകളുടെ എണ്ണം കൂട്ടണം; സംസ്ഥാനങ്ങളോട് കേന്ദ്രം

സമകാലിക മലയാളം ഡെസ്ക്

ന്യ‍ൂഡൽഹി: കോവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ നിർദ്ദേശം. അടിയന്തരമായി കോവിഡ് പരിശോധനകൾ വർധിപ്പിക്കണമെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയവും ഐസിഎംആറും നിർദ്ദേശിച്ചിരിക്കുന്നത്.

സ്വകാര്യ ലാബുകളേയും ഉൾപ്പെടുത്തി പരിശോധനയുടെ എണ്ണം കൂട്ടണമെന്നും കേന്ദ്രം നിർദ്ദേശിച്ചു. പിആർ ടെസ്റ്റുകൾക്കൊപ്പം ദ്രുത ആന്റിജെൻ പരിശോധനകളും ഉപയോഗപ്പെടുത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

പരിശോധനകൾക്കായി ചില സംസ്ഥാനങ്ങളോട് സർക്കാർ ഡോക്ടർമാർക്കു പുറമേ സ്വകാര്യ മേഖലയിലെ ഡോക്ടർമാരെയും ഉപയോ​ഗപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്. അം​ഗീകാരമുള്ള എല്ലാ സ്വകാര്യ ഡോക്ടർമാർക്കും പരിശോധനയ്ക്ക് കുറിപ്പടി നൽകാനുള്ള അനുമതി നൽകണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

രൺവീറും ദീപികയുമല്ല; അന്ന് 'ബജിറാവു മസ്താനി'യിൽ അഭിനയിക്കേണ്ടിയിരുന്നത് ഹേമമാലിനിയും രാജേഷ് ഖന്നയും

'ഞങ്ങൾ തമ്മിൽ വഴക്കിടും, പിണങ്ങും'; സിനിമ മേഖലയിലുള്ള ഒരേയൊരു സുഹൃത്തിനേക്കുറിച്ച് സഞ്ജയ് ലീല ബൻസാലി

'ഇതാര് രംഗ ചേച്ചിയോ?': രംഗണ്ണന്‍ സ്റ്റൈലില്‍ കരിങ്കാളി റീലുമായി നവ്യ നായര്‍: കയ്യടിച്ച് ആരാധകര്‍

സ്ലോ ബോൾ എറിയു... കോഹ്‍ലി ഉപദേശിച്ചു, ധോനി ഔട്ട്!