ദേശീയം

പ്ലസ് വണ്‍ പരീക്ഷയ്ക്കിടെ വയറുവദേന; പെണ്‍കുട്ടി ശുചി മുറിയില്‍ പ്രസവിച്ചു; അയല്‍വാസിയായി 70കാരന്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ അയല്‍വാസിയായ 70 വയസ്സുകാരന്‍ അറസ്റ്റില്‍. തമിഴ്‌നാട്ടിലെ നാമക്കലിലാണ് സംഭവം. നാമഗിരിപേട്ട സ്വദേശിയെ പൊലീസ് കഴിഞ്ഞദിവസം അറസ്റ്റുചെയ്തുു. കഴിഞ്ഞ തിങ്കളാഴ്ചയാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനി പീഡനത്തിനിരയായ വിവരം പുറത്തറിഞ്ഞത്. 

തിങ്കളാഴ്ച സ്‌കൂളിലെ പരീക്ഷയ്ക്കിടെ പെണ്‍കുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി ശുചിമുറിയില്‍ പോകാന്‍ അനുവാദം തേടി. ഏറെസമയം കഴിഞ്ഞിട്ടും പെണ്‍കുട്ടി തിരികെ വരാത്തതിനാല്‍  അധ്യാപിക ശുചിമുറിയില്‍ പോയി പരിശോധിച്ചു. അപ്പോഴാണ് പെണ്‍കുട്ടി ശുചിമുറിക്കുള്ളില്‍ ചോരയില്‍ കുളിച്ച് അവശനിലയില്‍ കിടക്കുന്നത് കണ്ടത്. ഉടന്‍തന്നെ കുട്ടിയെ സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പിന്നീട് സേലത്തെ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. 

ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി എട്ടു മാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചു. ആരോഗ്യനില വഷളായതിനാല്‍ കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തെന്നും പെണ്‍കുട്ടിയും കുഞ്ഞും അപകടനില തരണം ചെയ്‌തെന്നും പൊലീസ് പറഞ്ഞു. പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അയല്‍വാസിയായ 70 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

ഐഎസ്എല്‍; ഗോവയെ തകര്‍ത്ത് മുംബൈ സിറ്റി എഫ്‌സി ഫൈനലില്‍

എറണാകുളം സൗത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍; നാലു ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല, ഭാഗികമായി റദ്ദാക്കിയവ

ഊട്ടിയിലും രക്ഷയില്ല; ചരിത്രത്തിലെ ഏറ്റവും കൂടിയ ചൂട്

ഡല്‍ഹിയെ അനായാസം വീഴ്ത്തി; പ്ലേ ഓഫിലേക്ക് അടുത്ത് കൊല്‍ക്കത്ത