ദേശീയം

ലോക്ക്ഡൗണ്‍ കൊണ്ട് ഒരു ഗുണവുമുണ്ടായില്ല; ഇപ്പോള്‍ എന്തെങ്കിലും ചെയ്തില്ലെങ്കില്‍ കോടിക്കണക്കിന് ജനങ്ങള്‍ ദാരിദ്ര്യത്തിലേക്ക് തള്ളിയിടപ്പെടും; രാഹുല്‍

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടായില്ലെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 22 പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുത്ത യോഗത്തിലാണ് രാഹുലിന്റെ വിമര്‍ശനം. കോവിഡ് 19 രോഗം നിയന്ത്രണ വിധേയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. എന്നാല്‍ വൈറസ് ബാധ വര്‍ധിക്കുകയാണ്. പക്ഷേ നിയന്ത്രണങ്ങള്‍ നീക്കുന്നു. പ്രത്യേകിച്ച് ഫലമൊന്നും ഉണ്ടാകാത്തതിനാല്‍ നിയന്ത്രണങ്ങള്‍ നീക്കുന്നു എന്നാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്.

ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതുമൂലം ജനങ്ങള്‍ക്ക് കോടികളുടെ നഷ്ടമുണ്ടായി. എന്നാല്‍ അവരുടെ അക്കൗണ്ടുകളില്‍ 7,500 രൂപവീതമെങ്കിലും നിക്ഷേപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. കുടിയേറ്റ തൊഴിലാളികളെയും ചെറുകിട  ഇടത്തരം വ്യവസായ മേഖലയില്‍ പണിയെടുക്കുന്നവരെയും സഹായിക്കാനും അവര്‍ക്ക് റേഷന്‍ അനുവദിക്കാനും സര്‍ക്കാര്‍ തയ്യാറാകാത്തപക്ഷം ലോക്ക്ഡൗണ്‍ വിപരീത ഫലമുണ്ടാക്കും.

സാമ്പത്തിക പാക്കേജ് സ്വീകാര്യമല്ല. ജനങ്ങള്‍ക്ക് വായ്പകളല്ല, സാമ്പത്തിക സഹായമാണ് വേണ്ടത്. പാര്‍ട്ടികളുടെ നിലപാട് വ്യക്തമാക്കുന്നതിന് പകരം രാജ്യത്തിനുവേണ്ടി ശബ്ദമുയര്‍ത്തുകയാണ് ഈ ഘട്ടത്തില്‍ വേണ്ടത്. ഇപ്പോള്‍ എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ കോടിക്കണക്കിനു പേര്‍ ദാരിദ്ര്യത്തിലേക്ക് തള്ളിയിടപ്പെടുമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ