ദേശീയം

കാമുകനുമായി വൈകീട്ട് പുറത്തുപോയി, സമയം പോയതറിഞ്ഞില്ല; വീട്ടുകാരുടെ ശകാരത്തില്‍ നിന്ന് രക്ഷപ്പെടാന്‍ 14കാരിയുടെ വ്യാജ കൂട്ടബലാത്സംഗ കഥ, 'പൊളിച്ചടുക്കി' പൊലീസ്  

സമകാലിക മലയാളം ഡെസ്ക്

റായ്പൂര്‍:  ഛത്തീസ്ഗഡില്‍ മാതാപിതാക്കളുടെ ശകാരത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വ്യാജ കൂട്ടബലാത്സംഗ കഥ ചമച്ച് 14കാരി. പ്രായപൂര്‍ത്തിയാവാത്ത ആണ്‍ സുഹൃത്തിന്റെ നിര്‍ദേശപ്രകാരമാണ് പെണ്‍കുട്ടി കെട്ടിച്ചമച്ച കഥ പറഞ്ഞതെന്ന് പൊലീസ് പറയുന്നു.

കവര്‍ധ ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം. സുഹൃത്തിനെ കാണാന്‍ എന്ന് പറഞ്ഞ് കൊണ്ട് പെണ്‍കുട്ടി വൈകീട്ട് വീട്ടില്‍ നിന്ന് ഇറങ്ങി. രാത്രി വൈകിയവേളയിലും പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തിയില്ല. തെരച്ചില്‍ ആരംഭിച്ച കുടുംബം പൊലീസില്‍ പരാതി നല്‍കി. അതിനിടെ പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തി. വൈകിയത് എന്തുകൊണ്ട് എന്ന കുടുംബത്തിന്റെ ചോദ്യത്തിന് മറുപടിയായി തന്നെ അജ്ഞാതരായ നാലുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു എന്നാണ് പെണ്‍കുട്ടി പറഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സത്യം പുറത്തുവന്നതെന്ന് പൊലീസ് പറയുന്നു.

കേസ് രജിസ്‌ററര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച പൊലീസിന് പ്രതികളെ പിടികൂടാന്‍ സാധിച്ചില്ല. സംഭവത്തെ കുറിച്ച് പെണ്‍കുട്ടിയും ആണ്‍കുട്ടിയും പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞത്. ഇതില്‍ സംശയം തോന്നിയ പൊലീസ് ഇരുവരെയും ചോദ്യം ചെയ്തപ്പോഴാണ് ഇത് വ്യാജ കൂട്ടബലാത്സംഗ കഥയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്.

ഇരുവരെയും സംഭവം നടന്നു എന്ന് പറയുന്ന സ്ഥലത്ത് കൊണ്ടുപോയി ചോദ്യം ചെയ്തപ്പോഴാണ് വ്യത്യസ്ത മറുപടി ഉണ്ടായത്. തുടര്‍ന്ന് പരസ്പരം അടുപ്പത്തിലാണെന്ന് പെണ്‍കുട്ടിയും ആണ്‍കുട്ടിയും തുറന്നുപറഞ്ഞു. പിജി കോളജ് ഗ്രൗണ്ടില്‍ പരസ്പരം കാണാനാണ് ഇരുവരും പോയത്. അതിനിടയില്‍ സമയം പോയത് അറിഞ്ഞില്ല. വീട്ടില്‍ പോയാല്‍ ചീത്ത കേള്‍ക്കേണ്ടി വരുമെന്ന് പെണ്‍കുട്ടി പറഞ്ഞപ്പോഴാണ് ഉപായം എന്ന നിലയില്‍ ആണ്‍സുഹൃത്ത് കെട്ടിച്ചമച്ച കഥ നിര്‍ദേശിച്ചതെന്ന് പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും'- എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

ആദ്യം മഴ, ഇടി മുഴങ്ങി കോഹ്‌ലിയുടെ ബാറ്റില്‍! പഞ്ചാബിന് കൂറ്റന്‍ ലക്ഷ്യം

'സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 15 ലക്ഷം ഫയല്‍'; അടിസ്ഥാന രഹിതമെന്ന് സര്‍ക്കാര്‍

കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കും?

ഒന്നിന് 50 രൂപ; പിടിച്ചെടുത്തത് 40,000 സിം കാര്‍ഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍, ബയോ മെട്രിക് സ്‌കാനറുകള്‍; ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍