ദേശീയം

ഹാഥ്‌രസ് കേസ്; സുപ്രീം കോടതി വിധി ഇന്ന്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഹാഥ്‌രസ്‌ കൂട്ട ബലാത്സം​ഗ കൊലക്കേസ് സിബിഐയോ എസ്ഐടിയോ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന ഹർജികളിൽ സുപ്രീം കോടതി ചൊവ്വാഴ്ച വിധി പറയും. കേസിൽ അലഹാബാദ് ഹൈക്കോടതി മേൽനോട്ടം വഹിക്കട്ടേയെന്നും എന്തെങ്കിലും കുഴപ്പമുണ്ടായാൽ നോക്കാമെന്നും കേസ് വിധി പറയാൻ മാറ്റിക്കൊണ്ട് സുപ്രീം കോടതി വാക്കാൽ നിരീക്ഷിച്ചിരുന്നു.

ഉത്തർപ്രദേശിൽ നീതിയുക്തമായ വിചാരണ നടക്കില്ലെന്നും അതിനാൽ ഡൽഹിയിലെ കോടതിയിലേക്ക് കേസ് മാറ്റണമെന്നും പെൺകുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു. കുടുംബത്തിന് ഉന്നാവാ കേസിലേതു പോലെ സിആർപിഎഫിന്റെ സംരക്ഷണം വേണമെന്നും ആവശ്യമുയർന്നു. 

സുരക്ഷ നൽകുന്നത് ആരായാലും വിരോധമില്ലെന്ന് ഉത്തർപ്രദേശ് സർക്കാർ വ്യക്തമാക്കി. കേസ് സിബിഐക്ക് കൈമാറിയിട്ടുണ്ടെന്നും സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

ഇറുകിയ വസ്ത്രം ധരിക്കുമ്പോൾ പ്രശ്നമുണ്ടോ; എന്താണ് സാരി കാൻസർ?

ഇനി ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും എളുപ്പം റിയാക്ട് ചെയ്യാം; പുതിയ ഫീച്ചര്‍

ഇന്ത്യന്‍ പുരുഷ റിലേ ടീമിനു കനത്ത തിരിച്ചടി; ഒളിംപിക്‌സ് യോഗ്യത തുലാസില്‍

'കുഞ്ഞുങ്ങളെ നമ്മള്‍ കേള്‍ക്കണം'; യുണിസെഫ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി കരീന കപൂര്‍