ദേശീയം

ജിതന്‍ റാം മാഞ്ചി എന്‍ഡിഎയില്‍ തിരിച്ചെത്തി

സമകാലിക മലയാളം ഡെസ്ക്

പറ്റ്‌ന:  മുന്‍ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാന്‍ ആവാം മോര്‍ച്ച നേതാവുമായ ജിതന്‍ റാം മാഞ്ചി എന്‍ഡിഎയില്‍ തിരിച്ചെത്തി. അഞ്ച് വര്‍ഷത്തിന് ശേഷമാണ് എന്‍ഡിഎയില്‍ മടങ്ങിയെത്തുന്നത്. കഴിഞ്ഞ മാസമാണ് എച്ചഎഎം മഹാസഖ്യത്തില്‍ നിന്നും വിട്ടത്. നിയമസഭാ തെരഞ്ഞെടുപ്പിന് മഹാസഖ്യം തയ്യാറെടുക്കവെയാണ് സഖ്യം ഉപേക്ഷിക്കാന്‍ ജിതന്‍ റാം മാഞ്ചി തീരുമാനിച്ചത്.

നേരത്തെ നിതീഷ് കുമാറിന്റെ കടുത്ത വിമര്‍ശകനായിരുന്നു ജിതന്‍ റാം മാഞ്ചി. എന്നാല്‍, സമീപകാലത്ത് സര്‍ക്കാര്‍ നിലപാടുകളെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന്റെ ഭാഗമായാണ് ജിതന്‍ റാം മാഞ്ചിയുടെ പാര്‍ട്ടി മത്സരിച്ചത്. മഹാസഖ്യത്തില്‍ ജൂണ്‍ 25നുള്ളില്‍ കോ ഓഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ച് സീറ്റ് വിഭജന ചര്‍ച്ചകള്‍ തുടങ്ങിയില്ലെങ്കില്‍ സഖ്യം വിടുമെന്ന് പാര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിരുന്നു. 2015ലെ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് മാഞ്ചി എന്‍ഡിഎ വിട്ടത്.

ജെഡിയു, ബിജെപി, എല്‍ജെപി തുടങ്ങിയ പാര്‍ട്ടികളാണ് എന്‍ഡിഎയിലെ പ്രമുഖ കക്ഷികള്‍. ജിതിന്‍ റാം മാഞ്ചി കൂടി സഖ്യത്തിലേക്ക് തിരിച്ചെത്തുമ്പോള്‍ അധികാരം നിലനിര്‍ത്താനാവുമെന്നാണ് സഖ്യം കണക്കുകൂട്ടുന്നത്. നിതീഷ് കുമാര്‍ തന്നെയായിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന് കഴിഞ്ഞ ദിവസം ബിജെപി ദേശീയ പ്രസിഡന്റ് ജെപി നഡ്ഡ വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

രൺവീറും ദീപികയുമല്ല; അന്ന് 'ബജിറാവു മസ്താനി'യിൽ അഭിനയിക്കേണ്ടിയിരുന്നത് ഹേമമാലിനിയും രാജേഷ് ഖന്നയും

'ഞങ്ങൾ തമ്മിൽ വഴക്കിടും, പിണങ്ങും'; സിനിമ മേഖലയിലുള്ള ഒരേയൊരു സുഹൃത്തിനേക്കുറിച്ച് സഞ്ജയ് ലീല ബൻസാലി

'ഇതാര് രംഗ ചേച്ചിയോ?': രംഗണ്ണന്‍ സ്റ്റൈലില്‍ കരിങ്കാളി റീലുമായി നവ്യ നായര്‍: കയ്യടിച്ച് ആരാധകര്‍

സ്ലോ ബോൾ എറിയു... കോഹ്‍ലി ഉപദേശിച്ചു, ധോനി ഔട്ട്!